ADVERTISEMENT

കാനത്തൂർ ∙ കാട്ടാനകൾക്കു പിന്നാലെ കാട്ടുപോത്തുകളും കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർക്കു ഇരട്ടി ദുരിതം. നീരവളപ്പിലെ സി.മണികണ്ഠന്റെ 3 വർഷം പ്രായമായ നൂറിലേറെ കമുകിൻ തൈകളാണ് കാട്ടുപോത്തുകൾ ഒരാഴ്ചയ്ക്കിടെ നശിപ്പിച്ചത്. കഴിഞ്ഞ വർഷം ആനക്കൂട്ടം കയറി കുറെ കമുകിൻ തൈകൾ നശിപ്പിച്ചിരുന്നു.

വനപ്രദേശത്തു കാട്ടുപോത്ത് കഴിഞ്ഞ 2 വർഷത്തോളമായി ഉണ്ടെങ്കിലും ഇവിടെ ഭീമമായ രീതിയിൽ കൃഷി നശിപ്പിക്കുന്നതു ആദ്യമാണ്. പുലർച്ചെയാണ് കാട്ടുപോത്തിൻ കൂട്ടങ്ങൾ എത്തുന്നത്. 9 എണ്ണം ഉള്ളതായി മണികണ്ഠൻ പറഞ്ഞു. തോട്ടത്തിനു ചുറ്റും പച്ച വല കെട്ടിയിട്ടുണ്ടെങ്കിലും അതു മറികടന്നാണ് ഇവ എത്തുന്നത്. കമുകിൻ തൈകളുടെ ഒലികളും തിരികളും വ്യാപകമായി തിന്നു നശിപ്പിച്ചു. കാട്ടുപോത്തുകളുടെ എണ്ണത്തിൽ വലിയ വർധനയാണ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com