ADVERTISEMENT

മൊഗ്രാൽ ∙ പുഴയോരത്തെ കണ്ടൽക്കാടുകൾ നശിപ്പിച്ചു അനധികൃത മണൽക്കടത്തിനെതിരെ നടപടിയുമായി പൊലീസ്. മൊഗ്രാ‍ൽ കെകെ പുറത്താണ് അനധികൃതമായി മണൽക്കടത്തുന്നത്. രാത്രി കണ്ടൽക്കാടുകൾ നശിപ്പിച്ച് മണൽക്കടത്തൽ വ്യാപകമായതോടെയാണ് പൊലീസ് നടപടിയുമായി രംഗത്തിറങ്ങിയത്. കുമ്പള എസ്ഐ വിപിന്റെ നേതൃത്വത്തിൽ പുലർച്ചെയെത്തിയ പൊലീസ് ഇത്തരം കടവുകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. കൂട്ടിയിട്ടിരുന്ന മണൽ പുഴയിലേക്ക് തള്ളിക്കളഞ്ഞു.

എന്നാൽ, കടത്തുകാരെ പിടികൂടാനായില്ല.  കെകെ പുറം പ്രദേശത്ത് ഒട്ടേറെ തവണ പൊലീസെത്തി മണൽ കടത്തിന് ഉപയോഗിക്കുന്ന തോണികൾ തകർക്കുകയും, കടവ് നശിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ മുന്നറിയിപ്പു വകവയ്ക്കാതെയാണു വീണ്ടും മണൽ കടത്ത് സജീവമായത്. ഇവിടെ കണ്ടൽക്കാടുകൾ നശിപ്പിച്ചു കടവ് നിർമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 

മണൽ കടത്തുകാരെക്കുറിച്ചു പൊലീസിനു പ്രദേശവാസികളിൽനിന്നു സൂചനകൾ ലഭിച്ചിട്ടുണ്ട്. കണ്ടൽക്കാടുകൾ നശിപ്പിച്ചതിനാൽ മണൽക്കടത്തിനു സ്ഥലം നൽകിയ സ്ഥലം ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com