ADVERTISEMENT

രാജപുരം ∙ സംസ്ഥാന പാതയിൽ നിർമാണം നടക്കുന്ന പൂടുംകല്ല് -ചിറങ്കടവ് റോഡിൽ ഓവുചാൽ നിർമിക്കാത്തതിനാൽ വേനൽമഴയിൽ ദുരിതത്തിലായി പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളും, താമസക്കാരും. പലസ്ഥലത്തും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതിമാറി ഒഴുകിയ വെള്ളം വാടക കെട്ടിടത്തിലും മറ്റും താമസിക്കുന്നവരുടെ റൂമുകളിൽ ചെളിവെള്ളം നിറയാൻ കാരണമായി. കഴിഞ്ഞ ദിവസത്തെ മഴയിൽ മാലക്കല്ലിലെ താമസ സ്ഥലങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാർ പരാതി അറിയിച്ചിരുന്നു. മാലക്കല്ല് ടൗണിലാണ് മഴയിൽ ദുരിതം ഏറെയുണ്ടായത്. വ്യാപാര സ്ഥാപനങ്ങളും വീട്ടിലും വെള്ളം കയറി താമസിക്കാൻ സാധിക്കാത്ത സ്ഥിതി ആയിട്ടുണ്ട്. കള്ളാർ ടൗണിൽ പുതിയതായി ടാറിങ് നടത്തിയ റോഡിന്റെ പാർശ്വഭാഗം തകർന്നു. വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യത ഉള്ളതിനാൽ ഓവുചാൽ ഉടൻ പൂർത്തിയാക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com