ADVERTISEMENT

കാസർകോട് ∙ എല്ലുമുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാം എന്നൊരു ചൊല്ലുണ്ട്. 5 വർഷം താൻ പണിയെടുത്തതിന്റെ ഫലമാണ് ഇപ്പോൾ വന്നത്.– തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെക്കുറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ മനോരമയോട് പ്രതികരിച്ചതിങ്ങനെ. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ഇവിടെ ആത്മാർഥമായി പണിയെടുത്തു. ജനങ്ങൾക്കൊപ്പം നിന്നു. അതിന് ജനങ്ങൾ തന്ന വിജയമാണ്.– ഉണ്ണിത്താൻ പറഞ്ഞു.

Q സിപിഎം വോട്ടുകളും യുഡിഎഫിന് ലഭിച്ചോ?
A കയ്യൂർ, കരിവെള്ളൂർ, കാവുംപായി, മൊറായി ഉൾപ്പെടുന്ന കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിലടക്കം എനിക്ക് വോട്ട് ലഭിച്ചു. ഞാൻ അവരോട് കാണിച്ച സ്നേഹത്തിന് അവർ നൽകിയ പ്രതിഫലമാണിത്.

Qതിരഞ്ഞെടുപ്പ് നൽകുന്ന പാഠം എന്താണ്?
A വീടുകളിൽ പോയി ജനങ്ങളെ കാണാതെ അകന്നു നിന്ന്, സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള ആധുനിക കാല പ്രചാരണ, പ്രവർത്തനമാണ് കോൺഗ്രസിനെ ജനങ്ങളിൽ നിന്ന് അകറ്റി നിർത്തിയത്. ഇത് മാറി ജനങ്ങളിലേക്ക് തിരിച്ചു വരണം. 

Qഇനിയുള്ള പ്രവർത്തനം?
A വലിപ്പച്ചെറുപ്പമില്ലാതെ ഇനിയും കാസർകോട്ടുകാരുടെ സുഖ, ദുഃഖങ്ങളിൽ ഞാനുമുണ്ടാവും. ഈ നാടിന്റെ പുരോഗതിക്കായി പ്രവർത്തിക്കും.

Qദേശീയ തലത്തിലെ ഭരണം കൈവിട്ടുപോയില്ലേ?
A കോൺഗ്രസിന്റെ റോൾ മോഡൽ ആണ് രാഹുൽ ഗാന്ധി. കഠിനാധ്വാനിയായ, എല്ലാവരുമായി ഇടപഴകാനും കഴിയുന്ന വിശാലമനസ്സ് ആണ് അദ്ദേഹത്തിനുള്ളത്. 

അദ്ദേഹത്തെ ആർക്കും അവഗണിക്കാനാവില്ല. ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിനു അടുത്തുകൊണ്ടിരിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. രാഹുൽഗാന്ധി കഴിഞ്ഞാൽ ദേശീയ നേതൃത്വത്തിൽ ഏറ്റവും ശക്തനായ നേതാവാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. അദ്ദേഹത്തിന്റെ കൂടെ വിജയമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com