ADVERTISEMENT

പയ്യന്നൂർ ∙ കമ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ.ഗോപാലൻ പാർലമെന്റിൽ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ മത്സരിക്കാൻ വെല്ലുവിളിച്ച കാസർകോടാണു താൻ ചരിത്ര വിജയം നേടിയതെന്നും ഭൂരിപക്ഷം വർധിപ്പിക്കാൻ മണ്ഡലത്തിലെ നല്ല കമ്യൂണിസ്റ്റ് മനസ്സുള്ള അനുഭാവികളും സഹായിച്ചുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. യുഡിഎഫ് പെരുമ്പയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എല്ലാ വിഭാഗം ആളുകളുടെയും ജനപ്രതിനിധിയായി പ്രവർത്തിക്കും. അക്രമത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കഠാരയുടെയും രാഷ്ട്രീയം സിപിഎമ്മും ബിജെപിയും ഉപേക്ഷിക്കണം.

തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി മേഖലകളിൽ സിപിഎം നടത്തിയ കള്ളവോട്ടുകൾ ഇല്ലായിരുന്നുവെങ്കിൽ താൻ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചേനെയെന്നും ഉണ്ണിത്താൻ പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള അധ്യക്ഷത വഹിച്ചു. കെ.ജയരാജ്, മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ, എം.പി.ഉണ്ണിക്കൃഷ്ണൻ, എം.കെ.രാജൻ, എ.പി.നാരായണൻ, കെ.ബ്രിജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ അതിർത്തിയായ ഒളവറയിൽ വച്ച് യുഡിഎഫ് നേതാക്കൾ എംപിയെ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com