ADVERTISEMENT

രാജപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ എൽഡിഎഫ് പരാജയത്തിൽ നേതാക്കൾക്കെതിരെ അണികളുടെ അതൃപ്തി വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ പ്രചരിക്കുന്നു.കോടോം ബേളൂർ പഞ്ചായത്തിലെ സിപിഎം ചുള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ അയറോട്ടെ പാർട്ടി അംഗം അയച്ച ശബ്ദ സന്ദേശം മറ്റു ഗ്രൂൂപ്പുകളിലേക്കും പ്രചരിച്ചു. പലരും പാർ‌ട്ടി ഗ്രൂപ്പിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

‘സ്ഥാനാർഥിക്ക് പാർട്ടി മെംബർമാർ വോട്ട് ചെയ്തിരുന്നോ എന്ന് പാർട്ടി പരിശോധിക്കണം. അപ്പുറവും ഇപ്പുറവുമെല്ലാം വെടി പൊട്ടുന്നു. നാണംകെട്ട് നമ്മൾ സഹിച്ച് നിൽക്കുകയാണ്. വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇങ്ങനെ ഒരു തോൽവി ഉണ്ടാവ്വോ? കഴിഞ്ഞ പ്രാവശ്യം ശബരിമല, പെരിയ കൊലക്കേസ്, രാഹുൽ ഗാന്ധി തരംഗം എന്നെല്ലാം പറഞ്ഞു നിന്നു. ഇപ്പോ എന്ത് തരംഗമാണുള്ളത്? ഇപ്പോൾ മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ മക്കളുടെയും കാര്യത്തിനാണ് തോൽവി എന്ന് ‍ സമ്മതിക്കേണ്ടി വരും.

ഈ പറഞ്ഞതിന് പാർട്ടിയിൽ നിന്നു പുറത്താക്കിയാലും കുഴപ്പമില്ല, കലക്ടറെ പോലെയാണ് ഇവിടത്തെ നേതാക്കൾ, ഒന്നു മിണ്ടാനോ പറയാനോ പറ്റില്ല– എന്നിങ്ങനെയാണ് ശബ്ദ സന്ദേശങ്ങളിലെ ആരോപണങ്ങൾ. തോൽവി ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും കുടുംബയോഗം വിളിച്ച് വിശദീകരിക്കുമെന്നുമാണ് ഏരിയ സെക്രട്ടറിയുടെ മറുപടി. പാർട്ടി സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും തോൽവി ഗൗരവത്തിൽ പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും നേതാക്കൾ ഗ്രൂപ്പുകളിൽ വിശദീകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com