ADVERTISEMENT

കാസർകോട് ∙ ദേശീയപാത ഒന്നാം റീച്ച് 75 ശതമാനം പണി തീർന്ന തലപ്പാടി– ചെങ്കള പാതയിൽ കാസർകോട് നഗരത്തിലെ ഫ്ലൈഓവർ ബന്ധപ്പെടുത്തിയുള്ള റോഡ് നിർമാണം അനിശ്ചിതത്വത്തിൽ. നുള്ളിപ്പാടിയി‍ൽ ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ട അടിപ്പാത സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. നിർത്തിവച്ച പണി തുടരാൻ കഴിയാത്ത സ്ഥിതിയിലാണ് ഉള്ളതെന്ന് ഊരാളുങ്കൽ ലേബർ  കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ പറയുന്നു. ആദ്യ റീച്ചിൽ നടപ്പാത, ബസ് സ്റ്റോപ് തുടങ്ങിയവയുടെ പണി ആരംഭിക്കാനിരിക്കെ ദക്ഷിണേന്ത്യയിൽ തന്നെയുള്ള ഏക ഒറ്റത്തൂൺ വിസ്മയമായി അവകാശപ്പെടുന്ന കാസർകോട് ഫ്ലൈഓവർ ബന്ധപ്പെടുത്തുന്ന റോഡ് പണി പൂർത്തിയാക്കാനുള്ള തടസ്സം ഒഴിവായില്ല. 

കറന്തക്കാട് നിന്ന് നുള്ളിപ്പാടി ക്ഷേത്രത്തിനു സമീപം അവസാനിക്കുന്നതാണ് ഫ്ലൈ ഓവർ. 30 തൂണുകളിൽ 29 സ്പാൻ ആണ് നിർമിക്കുന്നത്. അതിൽ 21 സ്പാൻ പണിയും പൂർത്തിയായി. ഫ്ലൈഓവറിന്റെ 80 ശതമാനം പണി തീർന്നു. ഒക്ടോബറിൽ ഫ്ലൈ ഓവർ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിശ്ചിത സമയത്തിനകം ഫ്ലൈഓവർ അപ്രോച്ച് റോഡ് പണി തീർന്നില്ലെങ്കിൽ കാസർകോട് നഗരത്തിൽ  ഫ്ലൈഓവർ ഇല്ലാതെയുള്ള സർവീസ് റോഡിൽ വാഹനങ്ങൾ പോകേണ്ട സ്ഥിതി ഉണ്ടാകുമെന്നാണ് നിർമാണ കമ്പനി അധികൃതർ നൽകുന്ന സൂചന. ഫ്ലൈ ഓവർ അവസാന സ്പാൻ കഴിഞ്ഞ് 200 മീറ്റർ അപ്രോച്ച് റോഡ് നിർമിക്കുന്നതിനാണ് ഇപ്പോൾ തടസ്സം.  ഫെബ്രുവരി കഴിഞ്ഞുള്ള ഒരു ആവശ്യവും അനുവദിക്കേണ്ടതില്ല എന്ന ദേശീയപാത അതോറിറ്റി അധികൃതരുടെ നിലപാട് ആണ് നുള്ളിപ്പാടി അടിപ്പാത വേണമെന്ന വൈകിയുള്ള ആവശ്യം നടപ്പിലാക്കുന്നതിനു വിനയായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com