ADVERTISEMENT

തൃക്കരിപ്പൂർ ∙ പാത്തുമ്മക്ക് മാത്രമല്ല, കുട്ടികൾക്കും കിട്ടി ആടുകളെ. തൃക്കരിപ്പൂർ തങ്കയം എഎൽപി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വൈവിധ്യമാർന്ന പരിപാടികൾക്കൊപ്പം 2 കുട്ടികൾക്ക് ആടിനെ വാങ്ങിച്ചു നൽകിയത് ശ്രദ്ധേയമായി.സ്കൂളിലെ അൽമാസ് അറബിക് ക്ലബ്ബിലെ കുട്ടികൾ പിറന്നാളും പെരുന്നാളും ഉൾപ്പെടെ വിശേഷ ദിനങ്ങളിൽ ലഭിച്ച തുക സ്വരുക്കൂട്ടി വച്ചത് ഉപയോഗിച്ചാണ് വിദ്യാലയത്തിലെ തിരഞ്ഞെടുത്ത 2 കുട്ടികൾക്ക് ആടിനെ വാങ്ങിച്ചു നൽകിയത്. 

കൺവീനർ ഫാത്തിമ ബഷീറാണ് ഇതിനു നേതൃത്വം നൽകിയത്. ബഷീർ ദിനത്തിൽ കുട്ടികളെ സ്വയം പര്യാപ്ത ജീവിതത്തിനു പ്രേരിപ്പിക്കുന്ന വിധം ആടുകളെ സമ്മാനിച്ചത് പരിപാടികളിൽ വേറിട്ടതായി.ആടുകളെ നൽകുന്നതിനു കുട്ടികളെ തിരഞ്ഞെടുത്തതിലും സൂക്ഷ്മത കാട്ടി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും പഠനത്തിലെ ശ്രദ്ധയും തിരഞ്ഞെടുപ്പിന്റെ അളവു കോലായി. ബഷീർദിനം ആലോചിക്കുമ്പോൾ കുട്ടികളുടെ അഭിപ്രായം കേട്ടു കൊണ്ടാണ് പരിപാടികൾ ഒരുക്കിയത്. അമ്മ വായന, പാത്തുമ്മയുടെ ആട് സ്കിറ്റ്, മെഗാ ക്വിസ് മത്സരം, ബഷീറിയൻ ബുക്ക് ചാർട്ട്, ചിത്രപ്രദർശനം തുടങ്ങിയ പരിപാടികൾ ഒരുക്കി. പ്രധാന അധ്യാപിക കെ.കെ.പ്രമീള സമ്മാനദാനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.കെ.രേഷ്മ അധ്യക്ഷത വഹിച്ചു.

ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നല്ല പാഠം ക്ലബ് രണ്ടു നിർധന കുടുംബങ്ങൾക്ക് നൽകുന്ന ആടുകളെ പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ പഞ്ചായത്തംഗം കെ.കെ.വേണുഗോപാലിന്റെ സാന്നിധ്യത്തിൽ കൈമാറുന്നു.
ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നല്ല പാഠം ക്ലബ് രണ്ടു നിർധന കുടുംബങ്ങൾക്ക് നൽകുന്ന ആടുകളെ പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ പഞ്ചായത്തംഗം കെ.കെ.വേണുഗോപാലിന്റെ സാന്നിധ്യത്തിൽ കൈമാറുന്നു.

എം.കെ.ഫാത്തിമ, ധന്യ കമൽ, ഇന്ദു പുറവങ്കര, എം.സുമയ്യ, അതുല്യ സുരേഷ്, അനൂപ മുരളി, സയിദ് എം വലിയപറമ്പ് എന്നിവർ പ്രസംഗിച്ചു.പനത്തടി ∙ ബഷീർ അനുസ്മരണത്തിൽ സ്കൂളിലെ നിർധന കുടുംബത്തിൽപ്പെട്ട 2 സഹപാഠികൾക്ക് ആടിനെ സമ്മാനമായി നൽകി സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നല്ല പാഠം ക്ലബ്.പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ പഞ്ചായത്തംഗം കെ.കെ.വേണുഗോപാലിന്റെ സാന്നിധ്യത്തിൽ ആടുകളെ കുടുംബങ്ങൾക്ക് കൈമാറി. നല്ല പാഠം വിദ്യാർഥി പ്രതിനിധി ഡാൻ മാത്യൂസ് പ്രസംഗിച്ചു. ചടങ്ങിൽ സ്കൂളിലെ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ ബഷീറിന്റെ പൂവൻപഴം എന്ന കൃതിയെ ആസ്പദമാക്കി ദൃശ്യാവിഷ്കാരം നടന്നു. അധ്യാപകരായ ടി.എം.ഷാന്റി, കെ.വി.പ്രീതി മോൾ, സൗമ്യ ദിലീപ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com