ADVERTISEMENT

മഞ്ചേശ്വരം∙ മണ്ഡലത്തിലെ തീരദേശങ്ങളിൽ രൂക്ഷമാകുന്ന കടലാക്രമണവും ദേശീയപാത നിർമാണം പുരോഗമിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും പ്രയാസങ്ങളും ജില്ലാ വികസന സമിതിയോഗത്തിൽ അവതരിപ്പിച്ച് എ.കെ.എം.അഷ്റഫ് എംഎൽഎ. തലപ്പാടി-ചെങ്കള റീച്ചിൽ ദേശീയപാത നിർമാണം അതിവേഗം പുരോഗമിക്കുമ്പോൾ അപകടങ്ങൾ  വർധിക്കുന്ന സാഹചര്യത്തിൽ സർവീസ്‌ റോഡിൽ രൂപപ്പെടുന്ന വലിയ കുഴികളും വെള്ളക്കെട്ടുകളും അശാസ്ത്രീയമായി താൽക്കാലികമായി നിർമിച്ച ഹംപുകളുമൊക്കെ പ്രധാനമായും അപകടങ്ങൾക്കിടയാക്കുന്നു എന്ന പരാതിയുമായി എംഎൽഎ. രാത്രികാലങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ യാത്രക്കാർക്ക് പെട്ടെന്ന് ശ്രദ്ധയിൽപെടുന്ന രീതിയിൽ സ്ഥാപിക്കാത്തതും സർവീസ് റോഡിലെ ഓവുചാലിന്റെ   സ്ലാബും റോഡിനും ഇടയിലുള്ള ഉയരക്കൂടുതലും അപകടങ്ങൾക്കിടയാക്കുന്നു. റോഡിൽ ഒഴിക്കുന്ന വെള്ളം ഡ്രെയ്നേജ് സ്ലാബിനോട് ചേർന്ന് ഒഴുകുമ്പോഴും കെട്ടിനിൽക്കുമ്പോഴും വെള്ളം കൃത്യമായി ഓടയിലേക്ക് കയറാത്തതുമായ പ്രശ്നങ്ങളുണ്ട്. 

ഈ പരാതികൾക്ക് പുറമേ ദേശീയപാതയിൽ നിന്ന് ഒഴുകുന്ന വെള്ളം പല വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറിയത് മൂലമുണ്ടാകുന്ന പരാതികളും ഏറെയാണെന്നും  ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. തീരദേശ പരിപാലന നിയമത്തിൽ കേന്ദ്രം ഇളവുകൾ അനുവദിച്ചതിന്റെ ഭാഗമായി കേരളം തയാറാക്കിയ കരടിൽ 66 പഞ്ചായത്തുകൾക്കുള്ള  ഇളവിൽ  തീരദേശത്ത് അടക്കം ജനസാന്ദ്രതയേറിയ മഞ്ചേശ്വരം, മംഗൽപാടി, കുമ്പള പഞ്ചായത്തുകൾ ഉൾപ്പെട്ടിട്ടില്ല. സിആർസെഡ് നിയമം കാരണം കാലങ്ങളായി താമസിക്കുന്ന  വീടുകൾക്ക് അടക്കം നമ്പർ ലഭിക്കാത്തത് അടക്കം ഒട്ടേറെ  ദുരിതങ്ങൾ അനുഭവിക്കുന്ന വലിയ വിഭാഗം തീരദേശവാസികൾ ഉള്ള മഞ്ചേശ്വരം, മംഗൽപാടി, കുമ്പള പഞ്ചായത്തുകൾക്ക് ഇളവുകൾ അനുവദിക്കാൻ  ജില്ലാ വികസന സമിതിയുടെ തീരുമാനമായി  സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി അനുകൂലമായ നടപടികൾ കൈക്കൊള്ളണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com