ADVERTISEMENT

കണ്ണൂർ∙ വിപ്ലവാഭിമുഖ്യമുള്ള, പ്രത്യാശ പരത്തുന്ന കഥകളിലൂടെ മലയാളിയുടെ വായനയെ നവീകരിച്ച കഥാകൃത്ത് യു.പി.ജയരാജ് വിടവാങ്ങിയിട്ട് ഇന്നേക്ക് കാൽനൂറ്റാണ്ട്. പ്രതിരോധ വകുപ്പിനു കീഴിൽ തിരുച്ചിറപ്പള്ളി ആയുധനിർമാണശാലയിലെ ഉദ്യോഗസ്ഥനായിരുന്ന ജയരാജ് 49ാം വയസ്സിൽ 1999 ജൂലൈ 11നാണ് കാൻസർ ബാധിച്ചു മരിച്ചത്. തലശ്ശേരി എരഞ്ഞോളി മലാലിലെ എകരപ്പറമ്പത്ത് വീട്ടിൽ യു.പി.ഗോപാലന്റെയും സി.എം.യശോദയുടെയും മകനായ യു.പി.ജയരാജ് മഞ്ഞ്, തെയ്യങ്ങൾ, നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്, ഓക്കിനാവയിലെ പതിവ്രതകൾ തുടങ്ങി കാലം ചർച്ച ചെയ്ത അറുപതോളം കഥകളെഴുതി. ‘മഞ്ഞ്’ പോലെ അടിയന്തരാവസ്ഥക്കാലത്ത് എഴുതിയ കഥകൾ അർഥഭംഗികൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ടു.

തലശ്ശേരി തോട്ടുമ്മൽ ‘ജയസൂര്യ’ വീട്ടിൽ ജയരാജിന്റെ ഭാര്യ പ്രസീദയ്ക്കു സംസാരിക്കാനുള്ളത് ജയരാജിന്റെ കഥകളെക്കുറിച്ചാണ്. ‘ഓക്കിനാവയിലെ പതിവ്രതകൾ, നിശ്ചലദൃശ്യങ്ങൾ, പരേതനെക്കുറിച്ചുള്ള അറിയിപ്പുകൾ എന്നീ 3 കഥകളാണ് ഞങ്ങളുടെ വിവാഹശേഷം ജയരാജ് എഴുതിയത്. വിവാഹശേഷം ജയരാജിനൊപ്പം തിരുച്ചിറപ്പള്ളിയിലെ ക്വാർട്ടേഴ്സിലെത്തി. ഞങ്ങളുടെ കല്യാണത്തിനു മുൻപ്, തിരുച്ചിറപ്പള്ളിയിലെ ക്വാർട്ടേഴ്സിൽ നക്സലൈറ്റ് നേതാവ് കെ.വേണുവിനെ അറസ്റ്റ് ചെയ്ത സംഭവം ജയരാജ് പറഞ്ഞിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമണത്തിനു ശേഷം കെ.വേണു അവിടെ എത്തുമെന്നറിഞ്ഞ് പൊലീസ് കാത്തിരുന്നു. ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇത് ജയരാജിനു വലിയ വിഷമമുണ്ടാക്കിയിരുന്നു. മരിക്കുന്നതിനു ആറുമാസം മുൻപാണ് അസുഖം ബാധിക്കുന്നത്. മരിക്കുന്ന അന്നാണ് കാൻസറാണെന്ന പരിശോധനാഫലം വരുന്നത്. പിന്നീട് മൂന്നുവർഷം ഞാൻ തിരുച്ചിറപ്പള്ളിയിൽ നിന്നു. അന്ന് ആശ്രിതനിയമനമൊന്നും ലഭിച്ചില്ല. ആറു വർഷം മുൻപ് ജോലി തരാമെന്നു പറഞ്ഞ് ഓർഡിനൻസ് ഫാക്ടറിയിൽ നിന്നു കത്തുണ്ടായിരുന്നു. ഞാൻ വേണ്ടെന്നു പറഞ്ഞു. അഭിജിത്ത് മൂന്നാം ക്ലാസിലെത്തിയപ്പോൾ കണ്ണൂരിലേക്കു വന്നു. അവനിപ്പോൾ ഐഎസ്ആർഒയിൽ സയന്റിസ്റ്റാണ്’’– പ്രസീദ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com