ADVERTISEMENT

കാസർകോട് ∙വാഹനപകടത്തിൽ പരുക്കേറ്റ ആശുപത്രിയിലെത്തിച്ച യുവാക്കളിൽ നിന്നു ലഹരിമരുന്നായ എംഡിഎംഎ കണ്ടെത്തി. ഇതെത്തുടർന്നു ഇവരെ അറസ്റ്റ് ചെയ്തു. ചെങ്കള നാലാമൈൽ റഹ്മത്ത് നഗർ  മണിയടുക്കയിലെ സി.സെഡ്. നുഹ്മാൻ (23) ഏറണാകുളം കോതമംഗലം തടത്തിമാക്കൽ വീട്ടിൽ ജോയൽ ജോസഫ് (23) എന്നിവരെയാണ് എസ്ഐ പി.അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നായി 3.09 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.കഴിഞ്ഞ ദിവസം 12 മണിയോടെ ചൗക്കിയിലാണ് പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ ഓട്ടോറിക്ഷയുടെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഈ  വിവരത്തെ തുടർന്നു  പൊലീസ് സംഘം സ്ഥലത്തെത്തി പരുക്കേറ്റ ഇരുവരെയും കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു.

ചികിത്സയ്ക്കു ശേഷം തിരിച്ചു പോകുന്നതിനിടെ പൊലീസ്  അപകടവിവരങ്ങൾ ചോദിക്കുന്നതിനിടെ ദേഹപരിശോധന നടത്തുന്നതിനിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം ഉണ്ടായതിനെ തുടർന്ന് അപകട സമയത്ത് ഇവരുടെ സ്കൂട്ടറിൽ നിന്നു കണ്ടെത്തിയ ബാഗും മറ്റും പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതികൾ   ലഹരിമരുന്നു വിൽപനയ്ക്കായി എത്തിച്ചതാണെന്നു പൊലീസ് പറഞ്ഞു. എസ്ഐ വിജയൻ ചന്ദ്രൻകാട്ടൂർ വീട്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.കെ.സനൽ, കെ.ഷാജി, സിവിൽ പൊലീസ് ഓഫിസർ കെ.വി.രജീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com