രാജപുരം പയസ് കോളജിൽ ഏകദിന ദേശീയ സെമിനാർ
Mail This Article
രാജപുരം∙ ‘ഫ്രാണ്ടിയേസ് ഇൻ ബയോളജിക്കൽ ആൻഡ് ഐപിആർ’ എന്ന വിഷയത്തെ മുൻനിർത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാർ രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ നടന്നു. കേരള ശാസ്ത്ര അക്കാദമി പ്രസിഡന്റും കെഎസ്‌സിഎസ്ടിഇ-ടിബിജിആർഐ മുൻ ഡയറക്ടറും കേരള ബയോടെക്നോളജി കമ്മിഷന്റെ അഡ്വൈസറുമായ പ്രഫ. ജി.എം.നായർ സെമിനാർ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. കോളജിലെ മൈക്രോ ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറും ഓർഗനൈസിങ് സെക്രട്ടറിയുമായ ഡോ. സിനോഷ് സ്കറിയാച്ഛൻ സ്വാഗത പ്രസംഗം നടത്തി. മൈക്രോബയോളജി സൊസെറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രഫ. ഡോ. എ.എം.ദേശ്മുഖ് സെമിനാർ സന്ദേശം പങ്കുവച്ചു. മൈക്രോബയോളജി വിഭാഗം തലവൻ ഡോ. എൻ.വി.വിനോദ്, ലൈഫ് സയൻസ് ആൻഡ് കംപ്യൂറ്റേഷനൽ ബയോളജി വിഭാഗം തലവൻ ഡോ. ഷിജു ജേക്കബ് എന്നിവർ ആശംസ അറിയിച്ചു. കേന്ദ്ര സർവകലാശാല പ്ലാന്റ് സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ജാസ്മിൻ എം. ഷാ നന്ദി പറഞ്ഞു.
വ്യത്യസ്ത ശാസ്ത്ര വിഷയങ്ങളിൽ ഡോ. എ.ജി പാണ്ടുരംഗൻ, പ്രഫ. രാജേന്ദ്ര പിലാങ്കട്ട, ഡോ. ശ്രീജിത്ത് പി. പണിക്കർ, ഡോ. ജാസ്മിൻ എം. ഷാ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. വിദ്യാർഥികളുമായുള്ള ശാസ്ത്രീയ ഇടപെടൽ വർധിപ്പിക്കാൻ മിൻഹാന ഇന്‍ഗ്രെഡിയന്റ്സ് ഡയറക്ടർ പ്രഫ. ആർ.രാജേഷ് അടങ്ങുന്ന സംഘം സയന്റിഫിക് സെക്‌ഷൻ നടത്തി. വിദ്യാർഥികളിൽ ശാസ്ത്ര നൈപുണികത വളർത്തുക എന്നതായിരുന്നു സെമിനാറിന്റെ ലക്ഷ്യം.