വിദ്യാർഥിനിയെ അടിച്ച അധ്യാപികയ്ക്ക് എതിരെ കേസ്
Mail This Article
×
കാഞ്ഞങ്ങാട് ∙ നാലാം ക്ലാസ് വിദ്യാർഥിനിയെ വടികൊണ്ട് കൈയ്ക്കും ദേഹത്തും അടിച്ചു ദേഹോപദ്രവം ഏൽപിച്ച സംഭവത്തിൽ ട്യൂഷൻ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. അജാനൂർ സ്വദേശിനി സൂര്യയ്ക്കെതിരെ ആണ് കേസെടുത്തത്. ഞായറാഴ്ച വൈകിട്ട് 4ന് ആണ് സംഭവം. പതിവുപോലെ ട്യൂഷന് പോയ കുട്ടിയോട് ക്ലാസിനിടെ വായിക്കാൻ അധ്യാപക നിർദേശിച്ചെന്നും കുട്ടി വായിക്കാത്തതിനെത്തുടർന്ന് വടി കൊണ്ട് അടിച്ചുവെന്നുമാണ് കേസ്.
കുട്ടിയുടെ കൈ വിരൽ അടിയേറ്റ് ചതഞ്ഞു. പുറത്ത് അടിയേറ്റുള്ള പാടുകളുമുണ്ട്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ബാലാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 118 (1) വകുപ്പു പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.