മുഴുവൻ സബ് റജിസ്ട്രാർ ഓഫിസുകൾക്കുംസ്വന്തം കെട്ടിടമുള്ള ആദ്യ ജില്ലയായി കാസർകോട്
Mail This Article
ഉദുമ ∙ മുഴുവൻ സബ് റജിസ്ട്രാർ ഓഫിസുകൾക്കും സ്വന്തം കെട്ടിടമുള്ള ആദ്യത്തെ ജില്ലയായി കാസർകോട് മാറിയെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഉദുമ സബ് റജിസ്ട്രാർ ഓഫിസിന് നിർമിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഉദുമ സബ് റജിസ്ട്രാർ ഓഫിസിന് കീഴിൽ കാസർകോട്, ഉദുമ നിയോജക മണ്ഡലങ്ങളിലെ 13 വില്ലേജ് ഓഫിസുകളാണ് ഉൾക്കൊള്ളുന്നത്.റജിസ്ട്രേഷൻ വകുപ്പ് ആധുനികവൽക്കരണത്തിന്റെ പാതയിലാണ്. റജിസ്ട്രേഷൻ, റവന്യു വകുപ്പുകൾ സമന്വയിപ്പിച്ച് എന്റെ ഭൂമി പോർട്ടൽ യാഥാർഥ്യമാകുന്നതോടെ രേഖകൾ സംബന്ധിച്ച പ്രവർത്തനങ്ങൾ വേഗത്തിലാകും.സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, കേരള കൺസ്ട്രക്‌ഷൻ കോർപറേഷൻ റീജനൽ മാനേജർ ടി.എം.മനോജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ കെ.ഇമ്പശേഖർ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ലക്ഷ്മി, എം.കുമാരൻ, എം.ധന്യ, എച്ച്.മുരളി, ജില്ലാ പഞ്ചായത്ത് അംഗം ഗീത കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരൻ, പഞ്ചായത്ത് അംഗം യാസ്മിൻ റഷീദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ചന്ദ്രൻ കൊക്കാൽ, കെ.ബി.എം.ഷെരീഫ്, രാധാകൃഷ്ണൻ പെരുമ്പള,
ടി.വി.വിജയൻ, തമ്പാൻ അച്ചേരി, മുനീർ മുനമ്പം, പി.ടി.നന്ദകുമാർ, ഹസൻ പള്ളിക്കാൽ, നാസർ പള്ളം, യു.കെ.ജയപ്രകാശ്, ഷാഫി മാപ്പിളക്കുണ്ട്, പി.പി.അടിയോടി, പി.സുധാകരൻ നായർ, എ.വി.ഹരിഹരസുതൻ, ദിവാകരൻ ആറാട്ടുകടവ്, റജിസ്ട്രേഷൻ വകുപ്പ് ജോയിന്റ് ഐജി പി.കെ.സാജൻ കുമാർ, റജിസ്ട്രേഷൻ വകുപ്പ് ഉത്തരമേഖലാ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കെ.സി.മധു എന്നിവർ പ്രസംഗിച്ചു.
ഉദുമ സബ് റജിസ്ട്രാർ ഓഫിസ് നിർമാണത്തിന് സ്ഥലം വിട്ടുനൽകിയ കെ.കെ.അബ്ദുല്ല ഹാജിയുടെ മകൻ ലത്തീഫിനെ മന്ത്രി ആദരിച്ചു. സബ് റജിസ്ട്രാർ ഓഫിസിൽ എത്തുന്ന ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കുന്നതിനായി ഉദുമ കാർഷിക സഹകരണ സംഘം നൽകിയ വീൽചെയർ മന്ത്രി ഏറ്റുവാങ്ങി.1.16 കോടിരൂപ മുതൽ മുടക്കി 2 നിലകളിലായി 397 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.