ADVERTISEMENT

പാചക ജീവനക്കാരി ഒഴിവ്
പൊവ്വൽ∙ എൽബിഎസ് എൻജിനീയറിങ് കോളജിലെ വനിത ഹോസ്റ്റലിൽ പാചക ജോലികൾ ചെയ്യുന്നതിനായി ജീവനക്കാരിയുടെ ആവശ്യമുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 9.30നു ഹോസ്റ്റലിൽ നടക്കും. ഉദ്യോഗാർഥികൾ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും, തിരിച്ചറിയൽ രേഖയും കൊണ്ടു വരണം. 9446271225, 9605006768.

സീറ്റ് ഒഴിവ്
ബേള∙ ഗവ. ഐടിഐയിൽ വെൽഡർ ഒരുവർഷ എൻസിവിടി കോഴ്സിനു പട്ടിക വിഭാഗത്തിൽ ഉൾപ്പെടെ സീറ്റുകളുണ്ട്. കൂടിക്കാഴ്ചയ്ക്ക് 30നകം ബേള ഗവ. ഐടിഐയിലെത്തണം.  9995450781, 9895306231,7012867433.

ശുചീകരിക്കണം
കാസർകോട്∙ സംസ്ഥാന വഖഫ് ബോർഡിന്റെ കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ള  ജില്ലയിലെ വഖഫ് സ്ഥാപനങ്ങൾ 'സ്വഛദാ ഹി സേവ' ക്യാംപെയ്നിന്റെ  ഭാഗമായി  2ന്  വഖഫ് സ്ഥാപനങ്ങളിലും ശുചീകരണം, ബോധവൽക്കരണം  എന്നിവ നടത്തണം.

അധ്യാപക ഒഴിവ്
രാജപുരം ∙ തായന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 3ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ.

ലോഗോ ക്ഷണിച്ചു
രാജപുരം ∙ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിൽ നവംബർ 4 മുതൽ 8 വരെ നടക്കുന്ന ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 5. സൃഷ്ടികൾ 12355stmarysaups@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് 94476 49072, 97447 74205 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com