ADVERTISEMENT

മാലക്കല്ല് ∙ നവരാത്രി ഉത്സവത്തിനൊരുങ്ങി കരുവാടകം ദുർഗാ പരമേശ്വരി ക്ഷേത്രം. ഇന്നലെ രാവിലെ ക്ഷേത്രം മേൽശാന്തി ശങ്കരനാരായണ ഭട്ട് നവരാത്രി വിളക്ക് തെളിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി, 13 ന് വിദ്യാരംഭത്തോടെ സമാപനം. നാളെ രാവിലെ ലളിത സഹസ്ര നാമ പാരായണം. 5ന് രാവിലെ പ്രഭാഷണം, വിവിധ കലാപരിപാടികൾ, 6ന് രാവിലെ വിളക്ക് പൂജ, പ്രഭാഷണം, തുടർന്ന് നൃത്ത സന്ധ്യ. 7ന് രാവിലെ സംഗീതാർച്ചന, 8ന് അക്ഷരശ്ലോക സദസ്സ്, 9, 10തീയതികളിൽ പ്രഭാഷണം. 11 നു ചണ്ഡിക ഹോമം, വൈകിട്ട് നൃത്തനൃത്യങ്ങൾ, 12 ന് ആയുധ പൂജ, ലളിത സഹസ്ര നാമ പാരായണം, ഭക്തി ഗാനസുധ, വൈകിട്ട് ഭരതനാട്യം. 13ന് വിജയദശമി ദിവസം രാവിലെ വിദ്യാരംഭം. എല്ലാ ദിവസവും വൈകിട്ട് ഭജന. ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടായിരിക്കും.

കുട്ടമത്ത് ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി നീലമന ഗോവിന്ദൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാ‍ടനം ചെയ്യുന്നു.
കുട്ടമത്ത് ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി നീലമന ഗോവിന്ദൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാ‍ടനം ചെയ്യുന്നു.

രാജപുരം ∙ കൊട്ടോടി പേരടുക്കം ദുർഗ ദേവി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം 11ന് തുടങ്ങും. രാവിലെ 10ന് കലവറ നിറയ്ക്കൽ, വിളക്ക് പൂജ, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 6.30ന് ഭക്തിഗാന സുധ, തുടർന്ന് നിറമാല, ഗ്രന്ഥപൂജ. 12ന് രാവിലെ 6 മുതൽ വാഹന പൂജ, തുടർന്ന് ആധ്യാത്മിക പ്രഭാഷണം, തുലാഭാരം, അന്നദാനം. വൈകിട്ട് 6.30ന് നൃത്തസന്ധ്യ, അലങ്കാര പൂജ. വിജയദശമി ദിവസം രാവിലെ ദേവി മാഹാത്മ്യ പാരായണം,  8ന് വിദ്യാരംഭം, ഗ്രന്ഥപൂജ, അക്ഷരശ്ലോക സദസ്സ്, സൗന്ദര്യ ലഹരി പാരായണം, തുലാഭാരം അന്നദാനം. അന്നേ ദിവസം ശ്രീധർമശാസ്താ ക്ഷേത്രത്തിൽ രാവിലെ 6.30ന് നടതുറക്കൽ, നിവേദ്യം, ഗണപതി ഹോമം, 11ന് ഉച്ചഃപൂജ. ചെറുവത്തൂർ ∙ കുട്ടമത്ത് ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷത്തിനു തുടക്കമായി. ആഘോഷത്തിന്റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി നീലമന ഗോവിന്ദൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

ക്ഷേത്ര സേവാസമിതി വൈസ് പ്രസിഡന്റ് പുഷ്പജ ഭാസ്കരൻ അധ്യക്ഷനായി. വിദ്യാഭ്യാസത്തിൽ നവരാത്രി ആഘോഷത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ പി.ടി.രമേശൻ പ്രഭാഷണം നടത്തി. പഞ്ചായത്തിലെ മികച്ച യുവ കർഷകനായി തിരഞ്ഞെടുത്ത കെ.മഹേഷ്കുമാറിനെ ച‍ടങ്ങിൽ അനുമോദിച്ചു. കെ.വി.ജയപ്രകാശ്, ജയൻ പറമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സുകുമാര മാരാർ, പി.എൻ.വൈഷ്ണവ് എന്നിവരുടെ സോപാന സംഗീതം അരങ്ങേറി. ക്ഷേത്രത്തിലെ അത്താഴ പൂജയ്ക്ക് ശേഷം പ്രസാദ വിതരണവും നടന്നു. ചക്രപുരം നരസിംഹ ലക്ഷ്മിനാരായണ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ക്ഷേത്രം മേൽശാന്തി ശംഭു നമ്പൂതിരി നിലവിളക്ക് കൊളുത്തി ആരംഭിച്ചു. വിവിധ വിശേഷാൽ പൂജകളും നടന്നു. തുടർന്ന് തൃക്കരിപ്പൂർ മാമ്പഴം മ്യൂസിക് ലവേഴ്സിന്റെ ട്രാക്ക് ഭക്തിഗാനമേളയും അരങ്ങേറി.

വെള്ളിക്കോത്ത് ∙ വെള്ളിക്കുന്നത്ത് ഭഗവതി കാവ് നവരാത്രി ആഘോഷം തുടങ്ങി. ഇന്നലെ രാവിലെ ഉഷ:പൂജ, ഉച്ച പൂജ, വൈകിട്ട് ദീപാരാധന, നിറമാല എന്നിവ നടന്നു. തുടർ ദിവസങ്ങളിൽ വൈകിട്ട് 5.30 ന് മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിത സഹസ്രനാമാർച്ചന നടക്കും. 11 ന് ദുർഗാഷ്ടമി നാളിൽ വൈകിട്ട് 5ന് ഗ്രന്ഥപൂജ, 12 ന് രാവിലെ 8ന് വാഹന പൂജ , 9.30ന് സർവൈശ്വര്യ വിളക്ക് പൂജ, 13 ന് രാവിലെ 8ന് ഗ്രന്ഥമെടുപ്പ്, തുടർന്ന് വിദ്യാരംഭം. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ 2 വരെ അന്നദാനം.

ബളാംതോട് ∙ മായത്തി ഭഗവതി ക്ഷേത്രം നവരാത്രി ഉത്സവം, നിറപുത്തരി എന്നിവയ്ക്ക് തുടക്കമായി. 9ന് രാവിലെ 11.30 ന് ഉച്ച:പൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7ന് രജത ജൂബിലി ഉദ്ഘാടനം, തുടർന്ന് സൗന്ദര്യ ലഹരിപരായണം, 10ന് വൈകിട്ട് 'ദീപാരാധന, 7 ന് ഭക്തിഗാനാർച്ചന. 11ന് ദുർഗാഷ്ടമി ദിവസം രാവിലെ 10 ന് സംഗീത കച്ചേരി, 12.30 ന് മഹാപൂജ, വൈകിട്ട് 4.30 ന് ലളിത സഹസ്രനാമ പാരായണം, വിളക്ക് പൂജ, 6ന് ദീപാരാധന. 12ന് മഹാനവമി ദിവസം രാവിലെ 7 ന് വാഹന പൂജ, 10ന് സംഗീത സദസ്സ് , വൈകിട്ട് 7 ന് നാമസങ്കീർത്തനം. വിജയ ദശമി ദിവസം രാവിലെ 7 മുതൽ നിറപുത്തരി നിവേദ്യം, വിദ്യാരംഭം, 9 ന് സംഗീതാർച്ചന, തുടർന്ന് വി.ജി.മനോജ് കുമാർ നയിക്കുന്ന മായത്തി സംഗീതോത്സവത്തിന്റെ രജത ജൂബിലി സമാപനം. ഉദ്ഘാടനം ഉണ്ണിരാജ് ചെറുവത്തൂർ, വൈകിട്ട് 6 ന് ദീപാരാധന 7.30 ന് അത്താഴ പൂജ. എല്ലാദിവസവും രാവിലെ 6 ന് പതിവ് പൂജകൾ.

കമ്പല്ലൂർ ∙ ഭഗവതീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിനു തുടക്കമായി. ഇന്നലെ രാവിലെ ഗണപതി ഹോമം, ഉച്ചപൂജ, നാരായണീയ പാരായണം എന്നിവയും നടന്നു. വൈകിട്ട് ലളിതാ സഹസ്രനാമ പാരായണത്തിനുശേഷം നവരാത്രി ദീപം തെളിയിച്ചു. തുടർന്ന് സമൂഹാരാധന, ദീപാരാധന, സംഗീത കച്ചേരി, പ്രസാദ വിതരണം എന്നിവയും നടന്നു.ഇന്നു വൈകിട്ട് ശ്രുതി മണ്ടൂരിന്റെ സംഗീതാർച്ചന. നാളെ വെകീട്ട് 6.30 നു വി.പി.രാജഗോപാൽ നീലേശ്വരത്തിന്റെ പുല്ലാങ്കുഴൽ കച്ചേരി.  6 നു രാവിലെ 11 നു ക്ഷേത്രം തന്ത്രി കാളകാട്ടില്ലത്ത് നാരായണൻ തിരുമുമ്പിന്റെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി അട്ടോളി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, സ്ഥപതി തലോറ മുത്തുക്കൃഷ്ണൻ ആചാരി എന്നിവരുടെ സാന്നിധ്യത്തിൽ ഗായിക പത്മഭൂഷൺ ഡോ. കെ.എസ്.ചിത്ര സരസ്വതി മണ്ഡപ സമർപ്പണം നടത്തും. മുന്നോടിയായി ഡോ. കെ.എസ്.ചിത്രയെ പൂർണകുംഭത്തോടെ സ്വീകരിക്കും.

തുടർന്ന് ഭക്തിഗാനങ്ങളുടെ പ്രകാശനവും നടക്കും. വൈകിട്ട് 6.30 നു രാജേഷ് തൃക്കരിപ്പൂരിന്റെ സംഗീത കച്ചേരി.  നവരാത്രി സംഗീതോത്സവത്തിൽ എല്ലാ ദിവസവും സംഗീതാർച്ചന, സംഗീത കച്ചേരി, പുല്ലാങ്കുഴൽ കച്ചേരി, ഭരതനാട്ട്യം, ഭക്തിഗാനമേള, സംഗീത സുധ, സാക്സോഫോൺ കച്ചേരി, കുച്ചിപ്പുടി എന്നിവയും അരങ്ങേറും. 11 നു വൈകിട്ട് 6 നു ഗ്രന്ഥം വയ്ക്കൽ, 6.30 നു നൃത്താർച്ചന, 7 നു ഗ്രന്ഥപൂജ എന്നിവയും 12 നു രാവിലെ 6.30 നു ആയുധ പൂജ, ഗ്രന്ഥപൂജ, വാഹനപൂജ എന്നിവയും നടക്കും. വൈകിട്ട് 6.30 നു സംഗീത കച്ചേരി, രാത്രി 8 നു നിറമാല.  13 നു രാവിലെ 6.30 നു ഗ്രന്ഥപൂജ, 7 നു ഗ്രന്ഥം എടുക്കൽ, 7.30 നു വിദ്യാരംഭം, 8.30 നു സംഗീതാർച്ചന. വൈകിട്ട് 6.30 നു കുച്ചിപ്പുടി, സംഗീതാർച്ചന എന്നിവ നടക്കും. ക്ഷേത്രകലാ അക്കാദമി ചെയർമാനും സിനിമാ പിന്നണി ഗായകനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. കാഞ്ഞങ്ങാട് ∙ ദേവി ഉപാസനയുടെ നാളുകൾക്ക് തുടക്കം കുറിച്ച് ദേവീ ക്ഷേത്രങ്ങളിൽ നവരാത്രി ദീപം തെളിഞ്ഞു. ആരാധനാലയങ്ങൾ തോരണങ്ങളും പൂക്കളും കൊണ്ട് അലങ്കരിച്ച്  വൈദ്യുതി വിളക്കുകളും നിലവിളക്കുകളും ഉൾപ്പെടെ  ദീപപ്രഭ ചൊരിഞ്ഞ്  ഒൻപത് നാൾ നീളുന്ന നവരാത്രി ഉത്സവ നിറവിലേക്ക്  ഉണർന്നു. 

ഹൊസ്ദുർഗ് മാരിയമ്മ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി.  ദേവിയുടെ ഒൻപതു ഭാവങ്ങൾ ഒൻപതു ദിവസങ്ങളിലായി ആരാധിക്കുന്നു. വ്രതാനുഷ്ഠാനത്തോടെ ഭക്തർ ക്ഷേത്രദർശനം നടത്തി ആഘോഷങ്ങളുടെ ഭാഗമാകും. മാരിയമ്മ ക്ഷേത്രത്തിൽ മേൽശാന്തി പുതുമന സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന കുലകൊത്തൽ ചടങ്ങോടെ ആഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് ഉത്സവത്തിന് കൊടിയേറി. രാവിലെ 5.30ന് നട തുറക്കും. 12 ന് ഉച്ചപൂജ കഴിഞ്ഞ് 2 ന്  നട അടയ്ക്കും.  5.30ന്  നട തുറന്ന് 6.30 ന് ദീപാരാധന നടക്കും. 10 ന് അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കും. അത്താഴപൂജ കഴിഞ്ഞ് വിതരണം ചെയ്യുന്ന കഷായതീർഥം മാരിയമ്മ ക്ഷേത്രത്തിലെ സവിശേഷതയാണ്. എല്ലാ ദിവസവും നൃത്തവും പാട്ടുമുൾപ്പെടെയുള്ള കലാപരിപാടികൾ, ഭജന, നാമജപം എന്നിവയുണ്ടാകും. നവരാത്രി നാളുകളിൽ ഉച്ചയ്ക്ക് 12 മുതൽ അന്നപ്രസാദ വിതരണം ഉണ്ടാകും. 10ന് വൈകുന്നേരം മുതൽ ഗ്രന്ഥം വെപ്പ് നടക്കും. 13ന് രാവിലെ 8ന് വിദ്യാരംഭം നടക്കും.

മാവുങ്കാൽ  ∙ കല്യാൺ റോഡ് മാരിയമ്മ ക്ഷേത്രം നവരാത്രി പൂജാ ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി മുൻ വർഷങ്ങളിൽ ക്ഷേത്രം പ്രസിഡന്റായും സെക്രട്ടറിയായും  പ്രവർത്തിച്ച നാരായണ പൊതുവാളിനെ ആഘോഷ കമ്മിറ്റി ചെയർമാൻ വി.ബി.സത്യനാഥ്, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ബാലൻ തേളപുറത്ത് എന്നിവർ വീട്ടിലെത്തി ആദരിച്ചു. കുമാരി ബാലൻ, അനിൽ, സി.എച്ച്.നാരായണൻ, സി.എച്ച്.ദാമോദരൻ, ബിനു, മനോജ്, ബൈജു, രാജു, സുമേഷ് എന്നിവർ സംബന്ധിച്ചു.
വെള്ളരിക്കുണ്ട് ∙ ബളാൽ ഭഗവതീ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6.30ന് നീലമന രാജേഷ് നമ്പൂതിരിയുടെ കാർമികത്വത്തിൽ സർവൈശ്വര്യ വിളക്കുപൂജ, തുടർന്ന് നിറമാല. വൈകിട്ട് ഭജനാർപ്പണം, നിറമാല അത്താഴപൂജ. നാളെ നൃത്താർച്ചന, നിറമാല, അത്താഴപൂജ. 6ന് സംഗീതാർച്ചന, നിറമാല അത്താഴപൂജ. 7ന് വിശേഷാൽ പൂജകൾ. ഭജൻസന്ധ്യ, നിറമാല.8ന് നൃത്താഞ്ജലി, നിറമാല, അത്താഴപൂജ. 9ന് ഭക്തിഗാനസുധ, നിറമാല,. 10 ന് രാവിലെ 7ന് ഗണപതിഹോമം. തുടർന്ന് ഉഷപൂജ, നവകം അന്നദാനം, വൈകിട്ട് 5ന് ശീവേലി എഴുന്നള്ളത്ത്, ദീപാരാധന, നൃത്തനൃത്യങ്ങൾ. തിരുവാതിര ,നിറമാല. 11ന് രാവിലെ 7ന് ഗണപതിഹോമം. തുടർന്ന് വിവിധ പൂജകൾ ,അന്നദാനം. വൈകിട്ട് ശീവേലി എഴുന്നള്ളത്ത്, ദീപാരാധന, സംഗീതക്കച്ചേരി, നിറമാല, അത്താഴ പൂജ.12ന് രാവിലെ ഗണപതിഹോമം, വാഹനപൂജ, ലളിതസഹസ്രനാമ പാരായണം, മുകേഷ് കളമ്പുകാട്ടിന്റെ പ്രഭാഷണം, മഹാപൂജ, തലാഭാരം,അന്നദാനം,എഴുന്നള്ളത്ത്, തിടമ്പ്നൃത്തം, ഗ്രന്ഥപൂജ, ആയുധപൂജ, നിറമാല, അത്താഴപൂജ. 13ന് രാവിലെ 7.45ന് ഗ്രന്ഥപൂജ, വിദ്യാരംഭം ,എഴുത്തിനിരുത്ത് .രാത്രി നിറമാല.

കക്കയം ∙ ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് ഭക്തിഗാനസുധ. നാളെ ചീർക്കയം സുബ്രഹ്മണ്യം കോവിൽ ഭജനസമിതിയുടെ ഭജന. 6 ന് ടി.പി.രാഘവന്റെ പ്രഭാഷണം. 7ന് ഭജന, 8ന് ഹോസ്ദുർഗ് സർവമംഗള ഭജനസമിതിയുടെ ഭജന. 9ന് സതീശൻ കമ്പല്ലൂരിന്റെ പ്രഭാഷണം .10ന് പരപ്പ തളീക്ഷേത്ര ഭജനസമിതിയുടെ ഭജനാമ‍ൃതം. 11ന് ദുർഗാഷ്ടമി നാളിൽ രാവിലെ 7ന് ഗണപതിഹോമം തുടർന്ന് മഹാപൂജ, വൈകിട്ട് 5.45ന് പൂജവയ്പ്, ഗ്രന്ഥപൂജ, ദീപാരാധന, നാട്യഞ്ജലി കലാക്ഷേത്രത്തിന്റെ നൃത്താർച്ചന, നിറമാല. 12ന് മഹാനവമിനാളിൽ രാവിലെ ഗണപതിഹോമം, മഹാപൂജ, പുത്തരിനിവേദ്യം,ഭക്തിഗാനസുധ, നിറമാല.   13ന് രാവിലെ ഗണപതിഹോമം, തുടർന്ന് വിദ്യാരംഭം, മഹാപൂജ എന്നിവയോടെ സമാപനം.

English Summary:

Karuvadakam Durga Parameshwari Temple is alive with festive spirit as it celebrates Navaratri. The temple has released a detailed schedule of events including special pujas, discourses, cultural programs and music & dance performances culminating with Vidyarambham.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com