കാസർകോട് ജില്ലയിൽ ഇന്ന് (04-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടങ്ങും
ബദിയടുക്ക ∙ ആഡിഎഎസ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് മുള്ളേരിയ 33കെവി ബദിയടുക്ക ലൈനിൽ ബദിയടുക്ക കെഎസ്ഇബി സെക്ഷൻ പരിധിയിൽ പിലാങ്കട്ട,നൂജി,കോംബ്രാജെ, ഹിദായത്ത് നഗർ, കനകപ്പാടി,ബാറടുക്ക,ബോളുങ്കട്ട ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് മുതൽ 7വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വിരമിച്ച ജീവനക്കാർക്ക്അപേക്ഷിക്കാം
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗിലെ പോക്‌സോ കോടതിയിൽ ഉണ്ടാകുന്ന ഓഫിസ് അറ്റൻഡന്റ്, പ്യൂൺ തസ്തികയിലേക്ക് വിരമിച്ച കോടതി ജീവനക്കാരിൽ നിന്നും മറ്റു സർക്കാർ ജീവനക്കാരിൽ നിന്നും മാത്രം അപേക്ഷ ക്ഷണിച്ചു. പിഎസ്‌സി നിഷ്‌കർഷിച്ച യോഗ്യതയും 5 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. 62 വയസ്സ് പൂർത്തിയാകാൻ പാടില്ല. അപേക്ഷ ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസർകോട് - 671123 എന്ന വിലാസത്തിൽ 16ന് 5 വരെ നേരിട്ടും തപാലിലും സ്വീകരിക്കും. 04994-256390. https://kasaragod.dcourts.gov.in
മേട്രൻ കം റസിഡന്റ് ട്യൂട്ടർ നിയമനം
കാസർകോട് ∙ പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന 7 പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കു വിദ്യാർഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിനു മേട്രൻ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മാസം 12000 രൂപയാണ് പട്ടികജാതിയിലെ ബിരുദവും ബിഎഡും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. അഭിമുഖം 17ന് 10നു ജില്ലാ പട്ടികജാതി വികസന ഓഫിസിൽ. 04994–256162.
ലാബ് അറ്റൻഡർ നിയമനം
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജ് ഫിസിക്‌സ് ലാബിൽ ലാബ് അറ്റൻഡറെ നിയമിക്കുന്നു. അഭിമുഖം 7ന് 11ന് പ്രിൻസിപ്പൽ ഓഫിസിൽ. 9495646060.