ADVERTISEMENT

ചീമേനി ∙ ഭാസ്ക്കരേട്ടനോട് ‘ചായ വേണം’ എന്ന് പറഞ്ഞ് ഇ.പി രാജഗോപാലൻ ചർച്ചയ്ക്ക് തുടക്കമിട്ടു. നാട്ടിൻ പുറങ്ങളിലെ ചായക്കടയിലെ പോയകാല ഓർമകൾക്കൊപ്പം പുരോഗമന ചിന്തകളും കൂടിയായപ്പോൾ പുരോഗമന കലാസാഹിത്യ സംഘം ചീമേനി ഈസ്റ്റ് കമ്മിറ്റി, കാക്കടവ് ഭാസ്ക്കരേട്ടന്റെ ചായക്കടയിൽ വച്ച് നടത്തിയ പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 

പണ്ട് നാടകം കാണാൻ ആളുകൾ ഒഴുകിയത്. കാട്ടിലെ കിഴങ്ങുകൾ ഭക്ഷിച്ചത്, നാട്ടിപാട്ടുകൾ ഇതൊക്കെ തിരിച്ചു കിട്ടാത്ത കാലത്തിന്റെ അനുഭവമായി. മനുഷ്യർ കൂടുതൽ ലളിതമാവുകയും ഉള്ളുതുറന്ന് സംസാരിക്കേണ്ടതിന്റെ ആവശ്യകതയും വ്യത്യസ്ത രുചി ഭേദങ്ങളിൽ ഒരേ രുചിയിലേക്ക് പോകുന്നതിന്റെ ആശങ്കയും ചർച്ച പങ്കുവച്ചു. മാധവി അമ്മയുടെ പാട്ടും പറച്ചിലും കൂടിയാകുമ്പോൾ പരിപാടി ഉഷാറായി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ ഒട്ടേറെ പേർ ചർച്ചയിൽ പങ്കെടുത്തു.

English Summary:

When E.P. Rajagopalan asked for "tea" at Bhaskareettan's tea shop, it sparked more than just a beverage break. This simple act launched a captivating event organized by the Progressive Arts and Literary Association, Cheemeni East Committee, blending the charm of village tea shops with engaging discussions on progressive ideas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com