ADVERTISEMENT

കാഞ്ഞങ്ങാട്∙ നഗരസഭാ ചെയർമാനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മാവോയിസ്റ്റ് നേതാവ് സോമനെ കാസർകോട് അഡീഷനൽ (2) കോടതിയിൽ ഹാജരാക്കി. കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായാണ് എത്തിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് മറ്റൊരു ദിവസത്തേക്ക് മാറ്റി. 2007ലാണ് കേസിന് ആസ്പദമായ സംഭവം. കാഞ്ഞങ്ങാട് നഗരത്തിൽ സ്വകാര്യ വാണിജ്യ സ്ഥാപനത്തിന് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അന്ന് നഗരസഭാ ചെയർമാനായിരുന്ന എൻ.എ.ഖാലിദിനെതിരെ പ്രതിഷേധമുണ്ടായത്.

ഓഫിസിലേക്ക് വരുന്നതിനിടെ മുദ്രാവാക്യം വിളികളുമായെത്തിയ സംഘം ഖാലിദിനെ ശാരീരികമായി ആക്രമിക്കുകയായിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽപോയ സോമനെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഈ വർഷം ജൂലൈ 28ന് ഷെ‍ാർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു ഭീകരവിരുദ്ധ സേനയും (എടിഎസ്), തണ്ടർബോൾട്ട് കമാൻഡോ സംഘവും ചേർന്നാണ് സോമനെ പിടികൂടിയത്. വയനാട്, കണ്ണൂർ, കാസർകേ‍ാട്, കേ‍ാഴിക്കേ‍ാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് സേ‍ാമനെതിരെ 66 കേസുകളുണ്ട്.

English Summary:

This article reports on the recent arrest and court appearance of Maoist leader Soman in Kanhangad. Soman is accused of attempting to murder former municipal chairman N.A. Khalid in 2007 and faces multiple charges in various districts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com