കാസർകോട് ജില്ലയിൽ ഇന്ന് (31-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ ബാങ്ക് അവധി
അറിയിപ്പ്
മസ്റ്ററിങ് ക്യാംപുകൾ
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് താലൂക്കിൽ റേഷൻ കാർഡ് എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിൽ പെട്ട മസ്റ്ററിങ് നടത്താത്തവർക്കും വിരൽ പതിപ്പിച്ച് നടത്താൻ സാധിക്കാത്തവർക്കുമായി ഐറിസ് സ്കാനർ ഉപയോഗിച്ച് മസ്റ്ററിങ് നടത്തുന്നതിനായി നാളെ രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ പുതിയകോട്ട സിവിൽ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫിസിൽ ക്യാംപുകൾ സംഘടിപ്പിക്കും. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ ഹാജരാക്കണം.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ മികച്ച ക്ഷീര കർഷകനുള്ള ജില്ലാതല ക്ഷീര കർഷക ക്ഷേമനിധി അവാർഡിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബ്ലോക്ക് തല ക്ഷീര വികസന ഓഫിസിൽ നവംബർ 8ന് മുൻപ് എത്തിക്കണം. 04994–255390.
ജോലി ഒഴിവ്
കാസർകോട് ∙ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ ഇ - സഞ്ജീവനി ടെലി കൺസൽറ്റേഷൻ വിഭാഗത്തിൽ വിവിധ ഡോക്ടർമാരെ എംപാനൽ ചെയ്യുന്നതിന് നവംബർ 6ന് 10നു എൻഎച്ച്എം ഓഫിസിൽ അഭിമുഖം നടത്തും. യോഗ്യത: എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ. പ്രായപരിധി: 2024 നവംബർ 6ന് 67 വയസ്സ്. 6282273267.
കാസർകോട് ∙ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ മെഡിക്കൽ ഓഫിസർ (മോഡേൺ മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം നവംബർ 6ന് 10നു എൻഎച്ച്എം ജില്ലാ ഓഫിസിൽ. 0467-209466.
കോളിയടുക്കം ∙ ഗവ. യുപി സ്കൂളിൽ യുപി ഫുൾടൈം ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം നാളെ 2നു സ്കൂളിൽ. 9495076406.
തളങ്കര ∙ ഗവ. മുസ്‍ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 2ന് 10നു സ്കൂളിൽ.
ഇന്നത്തെ പരിപാടി
∙ ചാലിങ്കാൽ ഗവ. എൽപി സ്കൂൾ: സ്വാതന്ത്ര്യസമര സേനാനി ഗാന്ധി കൃഷ്ണൻ നായരുടെ 125–ാം ജന്മവാർഷികാഘോഷ സമാപനം ഉദ്ഘാടനവും പ്രതിമ അനാഛാദനവും – തുഷാർ ഗാന്ധി 10.00, സമൂഹസദ്യ 12.00, നാടകം 6.30
∙ കോട്ടച്ചേരി തുളിച്ചേരി കുമ്മണാർ കളരി ഭഗവതിക്ഷേത്രം: കളിയാട്ട ഉത്സവം തെയ്യംപുറപ്പാട് 12.00, അന്നദാനം 12.30