അയോധ്യയിൽ നിന്ന് കാൽനടയായി ശബരിമലയിലേക്ക് വരികയായിരുന്ന ഭക്തൻ യാത്രയ്ക്കിടെ മരിച്ചു
Mail This Article
കാസർകോട് ∙ അയോധ്യയിൽ നിന്ന് കാൽനടയായി ശബരിമലയിലേക്ക് വരികയായിരുന്ന അയ്യപ്പ ഭക്തൻ യാത്രക്കിടെ മരിച്ചു. കുഡ്‌ലു പച്ചക്കാടിലെ ശിവപ്രസാദ് (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7ന് മധ്യപ്രദേശിലെ സിയോണി ജില്ലയിൽ എത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 24 വർഷമായി ശബരിമല ദർശനം നടത്തുന്നു. 3 തവണ പാദയാത്രയായാണ് ദർശനം നടത്തിയത്. സെപ്റ്റംബർ 25നു കാസർകോട് നിന്നാണ് മുദ്ര ധരിച്ച് ട്രെയിനിൽ അയോധ്യയിലേക്ക് പോയത്. അവിടെ നിന്നു 1നു സുഹൃത്ത് കുഡ്‍ലുവിലെ ഹരീഷിനൊപ്പാണ് കാൽനടയാത്ര തുടങ്ങിയത്.
മൃതദേഹം ഇന്നു രാത്രിയോടെ നാട്ടിലെത്തിക്കും. അപ്പുവിന്റെയും ശ്രീദേവിയുടെയും മകനാണ് ശിവപ്രസാദ് കുഡ്‌ലുവിൽ കേററിങ് സർവീസ് നടത്തിവരുകയായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: ആരവ്പ്രസാദ്, ആശ്വിപ്രസാദ്. സഹോദരങ്ങൾ: മോഹനൻ, ശാന്തി, ശാംഭവി, വനിത കുമാരി, വിനുത കുമാരി.