ADVERTISEMENT

മംഗളൂരു ∙ കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ മംഗളൂരുവിൽ വാട്ടർ മെട്രോ ആരംഭിക്കാൻ പദ്ധതിയിടുന്നതായി കർണാടക മാരിടൈം ബോർഡ്. ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നേത്രാവതി, ഫാൽഗുനി നദികളെ ബന്ധിപ്പിച്ച് ബജാൽ മുതൽ മറവൂർ വരെ വാട്ടർ മെട്രോ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 17 വാട്ടർ മെട്രോ സ്‌റ്റേഷനുകൾ ഉൾപ്പെടുന്ന 30 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്.

ബജാൽ, സോമേശ്വര ക്ഷേത്രം, ജെപ്പിനമൊഗരു, ബോളാർ, ഉള്ളാൾ, ഹോയ്‌ഗെ ബസാർ, ബെംഗരെ, ഓൾഡ് പോർട്ട്, ബൊളൂർ, ബൊക്കപട്ടണ, തണ്ണീർഭവി, എൻഎംപിടി, ബംഗരെകുളൂർ, കുളൂർ പാലം, ബൈക്കംപാടി, കുഞ്ചത്ത്‌ബൈൽ, മറവൂർ പാലം എന്നിവയാണ് വാട്ടർ മെട്രോയുടെ സ്റ്റേഷനുകളായി പരിഗണിക്കുക എന്നാണ് വിവരം. സ്റ്റേഷനുകളുടെ ആവശ്യം, നെറ്റ്‌വർക്ക് സാധ്യതകൾ മുതലായവ വിലയിരുത്തുന്നതിന് പഠനം നടത്തും.

English Summary:

Mangalore is set to get its own Water Metro, connecting key points along the Netravati and Falguni rivers. The 30-kilometer project will feature 17 stations, boosting connectivity and promoting tourism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com