ADVERTISEMENT

നീലേശ്വരം ∙ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകാൻ ഇന്നലെ ചേർന്ന ഭക്തരുടെ യോഗം തീരുമാനിച്ചതായി വിവരം. ഭക്തരുടെയും മുൻ ഭരണസമിതി അംഗങ്ങളുടെയും സമുദായത്തിലെ പ്രമുഖരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പരമാവധി സാമ്പത്തിക സഹായം നൽകണമെന്ന നിർദേശം ഉയർന്നത്. 

ഫണ്ട് രൂപീകരിക്കുന്നതിനായി താൽക്കാലിക കമ്മിറ്റിക്ക് രൂപം നൽകിയതായാണ് വിവരം. ഭക്തർ, സമുദായാംഗങ്ങൾ തുടങ്ങി സാധ്യമാകുന്നിടങ്ങളിൽ നിന്നെല്ലാം പണം കണ്ടെത്തി, പരമാവധി തുക കുടുംബങ്ങൾക്ക് നൽകാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

English Summary:

In the wake of a devastating fireworks accident at Anjoottambalam Veerarkavu Temple in Neeleswaram, a meeting of devotees, community leaders, and former temple officials resolved to provide financial support to the families of those who lost their lives and those injured.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com