ADVERTISEMENT

നീലേശ്വരം ∙ അവൻ തിരിച്ച് വരുമെന്ന് തന്നെയായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ആശുപത്രിയിൽ നിന്ന്  സംസാരിച്ചിരുന്നു. എഴുന്നേറ്റ് ഇരുന്നിരുന്നു.  പക്ഷെ... വാക്കുകൾ മുഴുപ്പിക്കാൻ കഴിയുന്നില്ല രജിത്തിന്റെ കുടുംബത്തിന്.കിണാവൂർ– കീഴ്മാല തീരദേശ റോഡിൽ തോജസ്വിനി പുഴയുടെ തീരത്തുള്ള ഓട് മേഞ്ഞ രജിത്തിന്റെ വീട്ടിൽ ദുഖം നിറഞ്ഞ് നിൽക്കുകയാണ്. കർഷക തൊഴിലാളിയായ അച്ചൻ കുഞ്ഞിരാമൻ, അമ്മ ഉഷ, സഹോദരൻ സജിൻ, രജിത്തിന്റെ ഭാര്യ ഗോപിക എന്നിവരായിരുന്നു ഇവിടെ താമസം. നിർധനരായ ഈ കുടുംബത്തിന്റെ താങ്ങായിരുന്നു രജിത്ത്. കെഎസ്ഇബിയുടെ കാഞ്ഞങ്ങാട് ശാഖയിൽ കരാർ അടിസ്ഥാനത്തിൽ വാഹനമോടിച്ച് കുടുംബം പുലർത്തുന്ന രജിത്തിന്റെ വേർപാട് കുടുംബത്തിന് താങ്ങാവുന്നതിലുമേറെയാണ്. 

നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു. നാട്ടിലെ ക്ഷേത്രത്തിന്റെ ഭാരവാഹിയായി പ്രവർത്തിക്കുന്ന വേളയിലാണ് രജിത്തിന്റെ വിടവാങ്ങൽ. ഇത്തവണത്തെ ക്ഷേത്രത്തിലെ കളിയാട്ടം കഴിഞ്ഞ ദിവസം ക്ഷേത്ര കമ്മിറ്റി വേണ്ടെന്ന് വച്ചിരുന്നു. പുരക്കളി കലാകാരൻ കൂടിയായ രജിത്തിന്റെ പ്രിയമിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച സന്ദീപും രതീഷും ബിജുവും. നീലേശ്വരം ക്ഷേത്രത്തിലേക്കുള്ള യാത്രയും അങ്ങനെയായിരുന്നു.അപകടത്തിൽ പരുക്കേറ്റ് സന്ദീപ് ആദ്യം മരിച്ചതിന് പിന്നാലെ രതീഷും ബിജുവും വിടപറഞ്ഞു. അവസാന നിമിഷം രജിത്തും വിടപറഞ്ഞതോടെ കിണാവൂർ ഗ്രാമത്തിന്റെ മനസ്സിൽ വേദന നിറയുകയാണ്.

English Summary:

Rajith, a cherished member of the Nileswaram community and a KSEB driver, has left an indelible mark on his family and friends following his untimely death. As a key support for his family, Rajith's passing has left a palpable void. He was adored by local residents and contributed as a Purakali artist at the local temple. His recent loss echoes the sadness already felt by the community over the deaths of his friends Sandeep, Ratheesh, and Biju.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com