ADVERTISEMENT

കാസർകോട് ∙ 15 വയസ്സുള്ള സ്കൂൾ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ഡ്രൈവർ ഉൾപ്പെടെ 2 പേർക്ക് 32, 43 വർഷം വീതം കഠിനതടവും 4 ലക്ഷം രൂപ വീതം പിഴയും.കടമ്പാർ ചിഗുർപദെ ഹൗസിൽ സന്ദേശിന് (നന്ദേശ് – 34) 32 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ഡ്രൈവർ കുളൂർ മജ്ജാർ ഹൗസ് നവീൻകുമാർ ഷെട്ടിക്ക് (34) 43 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയുമാണ് കാസർകോട് ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി രാമു രമേശ്ചന്ദ്രബാനു ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ പ്രതികൾ 16 വർഷം കൂടി കഠിനതടവ് അനുഭവിക്കണം. മഞ്ചേശ്വരം പൊലീസ് ചാർജ് ചെയ്ത്  സിഐ അനൂപ്കുമാർ പ്രാഥമികാന്വേഷണം നടത്തിയ കേസിൽ എസ്എംഎസ് എഎസ്പി വിവേക് കുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.എസ്എംഎസ് ഡിവൈഎസ്പി പി.ഹരിശ്ചന്ദ്ര നായ്ക്കാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.പ്രിയ ഹാജരായി.

English Summary:

A Kasaragod court delivered a strong message against crime by sentencing two men to significant prison terms. The driver received a 43-year sentence while his accomplice received 32 years, alongside substantial fines for both. This case highlights the serious consequences of criminal activity in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com