ADVERTISEMENT

കാഞ്ഞങ്ങാട് ∙ കാട്ടുപന്നി ശല്യത്തിൽ വലഞ്ഞ് കർഷകർ. പുതുക്കൈ വില്ലേജിലെ വാഴുന്നോറടി, മധുരംകൈ മേഖലകളിലാണ് കാട്ടു പന്നി ശല്യം രൂക്ഷമായത്.വാഴ, പച്ചക്കറികൾ, കപ്പ, ചേന, കമുക്, തെങ്ങ് എന്നിവ അടക്കമുള്ള കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. പന്നിശല്യം കാരണം കർഷകർ കൃഷിയിൽ നിന്നു മുഖം തിരിക്കുകയാണ്.കാട്ടുപന്നി ശല്യത്തിന് അറുതി വരുത്താൻ നഗരസഭ, കൃഷി വകുപ്പ്, വനം വകുപ്പ് എന്നിവ ഒന്നും ചെയ്യുന്നില്ലെന്ന് മുൻ കൗൺസിലറും കർഷകനുമായ അനിൽ വാഴുന്നോറടി പറഞ്ഞു. അനിലിന്റെ കുലയ്ക്കാറായ വാഴകളും ചേന, കപ്പ തുടങ്ങിയ വിളകളും തുടർച്ചയായി നശിപ്പിച്ചു.

English Summary:

Farmers in Kanhangad's Vazhunnoratti and Madhuramkai areas are facing severe losses due to an escalating wild boar menace. These animals are destroying a wide range of crops, including bananas, vegetables, and areca nuts, impacting livelihoods and raising concerns about food security. Despite appeals for intervention, farmers claim inaction from local authorities and government departments is exacerbating the crisis.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com