പ്രായം വെറും നമ്പർ;ചുമടിറക്കാൻ ചാടിയിറങ്ങി 73 കാരൻ ബാലഗോപാലൻ മാഷ്
Mail This Article
×
കലോത്സവത്തിന്റെ കലവറയിലേക്ക് അരി വണ്ടിയെത്തിയപ്പോൾ ചുമടെടുക്കാൻ പ്രായം ബാലഗോപാലന് പ്രശ്നമേയായില്ല. 73 വയസ്സുള്ള റിട്ട. അധ്യാപകൻ അരിച്ചാക്ക് ചുമലിലേറ്റിയ ദൃശ്യം ക്യാമറ ഒപ്പിയെടുത്തതോടെ വൈറൽ! ബാലഗോപാലൻ മാഷിനെ അറിയുന്നവർക്ക് ഇതിലൊന്നും ഒട്ടും അദ്ഭുതമുണ്ടാകില്ല. 55 വർഷമായി നാടകരംഗത്ത് സജീവമാണ് ഇദ്ദേഹം. കെപിഎസി വരെ നീണ്ട നാടക സമിതികളുടെ ഭാഗമായി എണ്ണമറ്റ നാടകങ്ങളിൽ അരങ്ങിലെത്തിയ നടൻ. ജി.അരവിന്ദൻ, കാവാലം, ഷാജി എൻ.കരുൺ തുടങ്ങിയവരോടൊപ്പം പരിപാടികളിൽ പങ്കെടുത്തതിന്റെ ഓർമകളാണ് ഇന്നും ഈ ഉദിനൂരുകാരന്റെ ഊർജം.
English Summary:
This heartwarming vignette captures the essence of community spirit at a festival, where young Balagopalan steps up to help, carrying rice despite his tender age.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.