ADVERTISEMENT

തൃക്കരിപ്പൂർ ∙ ഡിസംബർ ഒന്നു മുതൽ 20 വരെ തൃക്കരിപ്പൂർ ടൗൺ എഫ്സിയുടെ നേതൃത്വത്തിൽ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ നടത്തുന്ന ഖാൻ സാഹിബ് സ്മാരക എസ്എഫ്എ അംഗീകൃത സെവൻസ് ഫുട്ബോൾ ടൂർണമെന്റിനു വിപുലമായ ഒരുക്കം പൂർത്തിയായി. മുന്നോടിയായി വിളംബര ഘോഷയാത്ര നടത്തി. 

തങ്കയം ജംക്‌ഷനിൽ നിന്നു പുറപ്പെട്ട ഘോഷയാത്ര ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ജമാൽ ഹാജി ഫ്ലാഗ് ഓഫ് ചെയ്തു. ചെയർമാൻ സി.കെ.സൈദ് ഹാജി, മുസാഫർ മുസ്തഫ, അഖ്ദസ് അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി. കേരളത്തിലെ വിവിധ മേഖലയിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. 

 ആയിരക്കണക്കിനു കളിക്കമ്പക്കാരെ ഉൾക്കൊള്ളുന്ന ഗാലറി ഒരുങ്ങി. ഇന്ത്യയിൽ ആദ്യമായി വിഡിയോ അസിസ്റ്റൻഡ് റഫറി സംവിധാനം ഉപയോഗിച്ചു നടത്തുന്ന ടൂർണമെന്റാണെന്ന പ്രത്യേകതയുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു. ശീതികരിച്ച സംവിധാനത്തോടെ കുടുംബങ്ങൾക്ക് കളി കാണാൻ കഴിയുമെന്ന സവിശേഷതയുമുണ്ട്.

English Summary:

Get ready for the highly anticipated Khan Sahib Memorial Sevens Football Tournament! Thrikkarippur Town FC is hosting this exciting event at the V.P.P. Muhammed Kunhi Pattelar Memorial Stadium from December 1st to 20th. Don't miss out on the action-packed matches and cheer for your favorite teams!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com