ADVERTISEMENT

കാസർകോട്∙ പന്നിഫാമിലെ മാലിന്യക്കുഴിയിൽ വീണ് തൊഴിലാളി മരിച്ചു. നേപ്പാൾ ഇലാം ജില്ലയിലെ മഹേഷ് റായ് (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുഡ്‌ലു പായിച്ചാൽ പൂവങ്കരയിലെ ഗണേഷ് റായിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലായിരുന്നു അപകടം. ഫാമിലെ ജോലിക്കായി ഇന്നലെയാണ്  മഹേഷ് ഇവിടെ എത്തിയത്.  ഇന്നു മുതൽ ജോലിക്ക് കയറാനിരിക്കെയാണ് അപകടമുണ്ടായത്.

 ഇന്നലെ  വൈകിട്ടോടെ ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ മഹേഷ് അബദ്ധത്തിൽ  മാലിന്യക്കുഴിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. അപകടത്തെത്തുടർന്നു കാസർകോട് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ പതാളക്കരണ്ടിയുൾപ്പെടെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. കാസർകോട് ടൗൺ പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Tragedy struck a pig farm in Kasaragod, Kerala, as a young Nepalese worker lost his life in a devastating accident. 19-year-old Mahesh Rai fell into a waste pit and despite rescue efforts, could not be saved.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com