കാഞ്ഞങ്ങാട് നഗരസഭ: കേരളോത്സവത്തിന് തുടക്കം
Mail This Article
കാഞ്ഞങ്ങാട് ∙ നഗരസഭ കേരളോത്സവം തുടങ്ങി. 15നു സമാപിക്കും. അരയി കാർത്തിക നിത്യാനന്ദ കലാകേന്ദ്രം മൈതാനത്തു നടന്ന ഫുട്ബോൾ മത്സരം നഗരസഭാധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.പ്രഭാവതി അധ്യക്ഷത വഹിച്ചു. നഗരസഭാ മരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.അനീശൻ, നഗരസഭാ കൗൺസിലർമാരായ പള്ളിക്കൈ രാധാകൃഷ്ണൻ, പി.വി.മോഹനൻ, നിത്യാനന്ദ കലാകേന്ദ്രം പ്രസിഡന്റ് ബി.രഘുനാഥ്, സെക്രട്ടറി രവിശങ്കർ എന്നിവർ പ്രസംഗിച്ചു.
മൂവാരിക്കുണ്ട് അനശ്വര ആർട്സ് ക്ലബ് മൈതാനത്ത് വോളിബോൾ മത്സരവും നടന്നു. ഇന്നു വൈകിട്ട് 5നു കുറുന്തൂർ റെഡ് സ്റ്റാർ ക്ലബ് ഗ്രൗണ്ടിൽ വടം വലിയും നാളെ വൈകിട്ട് 5നു കല്ലൂരാവി ബ്ലാക്ക് ആൻഡ് വൈറ്റ് ആർട്സ് ഗ്രൗണ്ടിൽ കബഡി മത്സരം നടക്കും. 5നു രാവിലെ 10നു പുതിയ കോട്ട ലയൺസ് ജിംനേഷ്യത്തിൽ പഞ്ചഗുസ്തി, 7 നു രാവിലെ 8ന് തീർഥങ്കര കുളത്തിൽ നീന്തൽ മത്സരവും നടക്കും. 9നു ബി.എൻ.ബ്രദേഴ്സ് ആർട് ക്ലബ് ഹൊസ്ദുർഗ് കടപ്പുറം മൈതാനത്തു ക്രിക്കറ്റ് മത്സരവും 8നു രാവിലെ 9നു കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു കായിക മത്സരങ്ങളും നടക്കും.
വൈകിട്ട് 4നു കൊട്രച്ചാൽ ഗാലക്സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ ചെസ് മത്സരവും 9ന് 4നു കുഴക്കുണ്ട് ഷട്ടിൽ ബാഡ്മിന്റൻ ക്ലബ്ബിൽ ഷട്ടിൽ ബാഡ്മിന്റൻ മത്സരവും നടത്തും. 14നു സ്റ്റേജ് ഇതര ഇനങ്ങളും 15നു രാവിലെ 9നു സ്റ്റേജ് ഇനങ്ങളും ഉപ്പിലിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഫോൺ: 9745717011.