ADVERTISEMENT

കുമ്പള∙ ദേശീയപാതയിൽ ഡിവൈഡറായി സ്ഥാപിച്ച ബാരലുകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നതു പതിവാക്കിയ കർണാടക സ്വദേശി ഒടുവിൽ പൊലീസിന്റെ പിടിയിലായി. ചിക്കമംഗളൂരുവിലെ വിനയകുമാറി (29)നെയാണ് കുമ്പള ഇൻസ്പെക്ടർ പി.കെ.വിനോദ്കുമാർ, എസ്ഐ കെ.ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ ഷിറിയയിൽവച്ചാണു മോഷ്ടിച്ച ബാരലുകളുമായി മിനിലോറി പിടികൂടിയത്. റോഡിൽ ഡിവൈഡറായി സ്ഥാപിച്ച 10,000 രൂപ വിലവരുന്ന 10 ബാരലുകളാണു വാഹനത്തിൽ നിന്നു കണ്ടെത്തിയത്. മിനിലോറിയിൽ ഇറച്ചിക്കോഴികൾ കടകളിൽ എത്തിച്ചതിനു ശേഷം തിരിച്ചു പോകുമ്പോഴാണു ബാരലുകൾ മോഷ്ടിക്കുന്നത്. ഒട്ടേറെ സ്ഥലങ്ങളിൽ നിന്നായി ബാരലുകൾ മോഷണം പോകുന്നത് പതിവായിരുന്നു. ഇതു തിരിച്ചറിഞ്ഞാണു നിർമാണ പ്രവൃത്തി നടത്തുന്ന കമ്പനി ജീവനക്കാരുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com