കാസർകോട് ജില്ലയിൽ ഇന്ന് (04-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
പിഎസ്‌സി പരിശീലനം
ചെർക്കള ∙ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ബേർക്കയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പിഎസ്‌സി പരീക്ഷകൾക്കുള്ള 6 മാസത്തെ തീവ്ര പരിശീലനത്തിനുള്ള പുതിയ ബാച്ചുകൾ ജനുവരി 1 ന് ആരംഭിക്കും. റെഗുലർ, അവധിക്കാല ബാച്ചുകളിലേക്കാണ് പ്രവേശനം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി (എസ്എസ്എൽസി കോപ്പി, ആധാർ കാർഡ് കോപ്പി, 2 ഫോട്ടോ) 20ന് മുൻപ് കോച്ചിങ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. 9496995433.
യുവജന കമ്മിഷൻ അദാലത്ത് 12ന്
കാസർകോട് ∙ സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജറിന്റെ അധ്യക്ഷതയിൽ 12ന് 11 മുതൽ കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തും. യുവജനങ്ങൾക്ക് പരാതികൾ കമ്മിഷൻ മുൻപാകെ സമർപ്പിക്കാം. 0471- 2308630.
അംഗത്വം പുതുക്കാം
കാസർകോട് ∙ നേരത്തെ പ്രതിമാസ വരിസംഖ്യ അടയ്ക്കാത്തവർക്കും, ഒരുതവണ മുടങ്ങിയതിനാൽ തുടർന്ന് അംഗത്വം പുതുക്കാൻ സാധിക്കാത്തവർക്കും 15 വരെ സിവിൽ സ്റ്റേഷനിലെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ നിന്നു അംഗത്വം പുതുക്കാം. 9495078176.
വിദ്യാഭ്യാസ സ്‌കോളർഷിപ്
കാസർകോട് ∙ കേരള ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്ഷേമനിധി ബോർഡ് നൽകിവരുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി. 9495078176.
ജോലി ഒഴിവ്
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി, ബിഎസ്‌സി റേനൽ ഡയാലിസിസ് ടെക്നോളജി വിത്ത് പാരാമെഡിക്കൽ റജിസ്ട്രേഷൻ. അഭിമുഖം 6ന് 11നു ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ. പ്രായപരിധി 18-45. ഫോൺ: 0467–2217018.
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ പിടിഎ നടത്തുന്ന വിദ്യാർഥികൾക്കുള്ള ബസുകൾ ഓടിക്കുന്നതിനു ഡ്രൈവറുടെ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എട്ടാംക്ലാസും ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസും 10 വർഷത്തിൽ കുറയാത്ത ഡ്രൈവിങ് പരിചയവുമാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധി 50 വയസ്സ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ 11ന് 11നു കോളജിൽ കൂടിക്കാഴ്ചയ്ക്കും പ്രായോഗിക പരീക്ഷയ്ക്കും ഹാജരാകണം. ഫോൺ: 9947350156.
മൊഗ്രാൽ ∙ ജിവിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് 11നു സ്കൂളിൽ.