പെരിയ ഇരട്ടക്കൊലപാതകം: കേസ് 13 ലേക്ക് മാറ്റി; വിധി പറയുന്ന തീയതി അന്ന് പ്രഖ്യാപിച്ചേക്കും
Mail This Article
പെരിയ ∙ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസ് 13 ലേക്ക് മാറ്റി. അന്തിമവാദം കൊച്ചി സിബിഐ കോടതിയിൽ പൂർത്തിയായതോടെ വിധി പറയുന്ന തീയതി പ്രഖ്യാപനം അന്നുണ്ടാകുമെന്നാണ് കരുതുന്നത്. കേസിന്റെ വിചാരണ നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ ഫൊറൻസിക് പരിശോധന സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടതിനാൽ തിങ്കളാഴ്ച കോടതിയിൽ ഈ നടപടികളും പൂർത്തിയാക്കി. തുടർന്നാണ് കേസ് 13 ലേക്ക് മാറ്റിയത്.2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‍ലാലും കൃപേഷ് കൊലചെയ്യപ്പെട്ടത്.
സിപിഎം നേതാക്കളുൾപ്പെടെ 24 പ്രതികളുള്ള കേസിൽ 16 പേർ ഇപ്പോഴും ജയിലിലാണ്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സുപ്രീംകോടതി വിധിയോടെയാണ് സിബിഐയ്ക്ക് വിട്ടത്. കേസിൽ 14 പ്രതികളാണ് ആദ്യം അറസ്റ്റിലായത്. സിബിഐ അന്വേഷണത്തിന്റെ ഭാഗമായി 10 പേർ കൂടി അറസ്റ്റിലായി. ആദ്യം അറസ്റ്റിലായ 14 പേരിൽ 11 പേരും സിബിഐ അറസ്റ്റ് ചെയ്ത 5 പേരുമാണ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്.