കോവിഡ്കാലത്തു നിർത്തലാക്കിയ ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം; നിവേദനം നൽകി എംപി
Mail This Article
×
കാഞ്ഞങ്ങാട് ∙ കോവിഡ്കാലത്തു നിർത്തലാക്കിയ ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക, കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി രാജ്മോഹൻ ഉണ്ണിത്താൻ എംപി. നിർത്തിയ സ്റ്റോപ്പുകൾ തിരിച്ചുവരണമെന്നും സ്റ്റേഷനുകളുടെ നവീകരണം വേഗത്തിലാക്കണമെന്നും കാലങ്ങളായി യാത്രക്കാരുടെ സംഘടനകളുടെ ആവശ്യമായിരുന്നു. നിലവിലെ വരുമാനവും മറ്റു ഘടകങ്ങളും നോക്കി പരമാവധി സ്റ്റേഷനുകളിൽ പുതുതായി ട്രെയിൻ സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യവും നിവേദനത്തിൽ ഉന്നയിച്ച ആവശ്യങ്ങളും ഗൗരവകരമായി പരിഗണിക്കുമെന്നു മന്ത്രി ഉറപ്പുനൽകിയതായി എംപി അറിയിച്ചു.
English Summary:
Train stops canceled in Kanjangad during the COVID-19 pandemic may soon be restored. Rajmohan Unnithan MP met with Union Railway Minister Ashwini Vaishnaw who assured consideration for reinstating stops and improving train services based on current demands.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.