ADVERTISEMENT

‘പ്രയുക്തി’ സൗജന്യ തൊഴിൽമേള 
പെരിയ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ ജനുവരി 4ന് ശ്രീനാരായണ കോളജിൽ ‘പ്രയുക്തി’ സൗജന്യ തൊഴിൽമേള നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും തൊഴിലുടമകളും https://linktr.ee/employabilitycentreksd എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം. 9207155700.‌

കെഎസ്ആർടിസി വിനോദയാത്ര
കാസർകോട് ∙ കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് പയ്യന്നൂരിൽ നിന്നു എക്‌സ്‌പ്ലോർ കണ്ണൂർ വിനോദയാത്ര നടത്തുന്നു. കാഞ്ഞിരക്കൊല്ലി, പൈതൽമല, ശശിപ്പാറ, ഏലപ്പാറ, അളകാപുരി വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. 8ന് രാവിലെ 6.30നു പുറപ്പെട്ട് രാത്രി 9.30നു തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. 9745534123.

ജോലി ഒഴിവ്
കാഞ്ഞങ്ങാട് ∙ ജില്ലയിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. എംബിബിഎസ് യോഗ്യതയും ടിസിഎംസി റജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാർഥികൾ നാളെ 10.30നു കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫിസിൽ അഭിമുഖത്തിന് എത്തണം. 0467–2203118.
പെരിയ ∙ പുല്ലൂർ – പെരിയ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസീയറെയും അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റിനെയും നിയമിക്കുന്നു. 3 വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയാണു അക്രഡിറ്റഡ് ഓവർസീയറുടെ യോഗ്യത. ബികോം, സർക്കാർ അംഗീകൃത പിജി‍ഡിസിഎയാണ് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് യോഗ്യത. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 12.
ചെറുവത്തൂർ ∙ ജിഎഫ്എച്ച്എസ്എസ് പ്ലസ്ടു വിഭാഗത്തിൽ എച്ച്എസ്എസ്ടി സുവോളജി  (ജൂനിയർ) ഒഴിവ്. യോഗ്യത: സുവോളജിയിൽ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ്.  അഭിമുഖം 9ന് 11നു സ്കൂളിൽ. 9446432642.
‌വിദ്യാനഗർ ∙ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവർത്തിക്കുന്ന ലിങ്ക് അക്കാദമിയിൽ അക്കൗണ്ട്‌സ് അധ്യാപക ഒഴിവ്. ടാലി, പീച്ച്ട്രീ, ക്യുക് ബുക്‌സ് എന്നീ അക്കൗണ്ടിങ് സോഫ്റ്റ്‌വെയറുകളിൽ പ്രവൃത്തിപരിചയമുള്ളവർക്കു മുൻഗണന. 8921872813.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com