വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധം
Mail This Article
ബദിയടുക്ക ∙വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് ബദിയടുക്ക മണ്ഡലം കോൺഗ്രസ് യൂത്ത്കോൺഗ്രസ് കമ്മിറ്റികൾ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കാറഡുക്ക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കാദർ മാന്യ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്യാംപ്രസാദ് മാന്യ അധ്യക്ഷത വഹിച്ചു.
ബോവിക്കാനം ∙ കോൺഗ്രസ് മുളിയാർ മണ്ഡലം കമ്മിറ്റി ബോവിക്കാനത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.അശോക് കുമാർ അധ്യക്ഷത വഹിച്ചു.
കാസർകോട∙ കാസർകോട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഷാജിദ് കമ്മാടം, ആർ.ഗംഗാധരൻ, കെ.ഖാലിദ്, ജി.നാരായണൻ, എ.ശാഹുൽ ഹമീദ്, കെ.ടി.സുബാഷ് നാരായണൻ, ഹരീന്ദ്രൻ ഇറകോടൻ് തുടങ്ങിവർ പ്രസംഗിച്ചു.
മൊഗ്രാൽപുത്തുർ∙ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് യു.വേലായുധൻ അധ്യക്ഷത വഹിച്ചു.