കാസർകോട് ജില്ലയിൽ ഇന്ന് (14-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
കെഎസ്ആർടിസി ബജറ്റ് ടൂറിസം
കാസർകോട് ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കാസർകോട് യൂണിറ്റിൽനിന്നു നാളെ കണ്ണൂർ ജില്ലയിലെ പൈതൽമല, പാലക്കയംതട്ട്, ഏഴരക്കുണ്ട് വാട്ടർ ഫാൾസ് എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തും. 9446862282.
അധ്യാപക നിയമനം
കാഞ്ഞങ്ങാട് ∙ ബ്ലോക്ക് പരിധിയിലെ അജാനൂർ, പുല്ലൂർ പെരിയ, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലെ 5 എസ്‌സി കമ്യൂണിറ്റി ഹാളുകളിൽ വിദ്യാർഥികൾക്കു ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. അജാനൂരിൽ മൂലക്കണ്ടം, രാവണേശ്വരം എന്നിവിടങ്ങളിലും പുല്ലൂർ പെരിയ നവോദയ നഗറിലും പള്ളിക്കര നെല്ലിയടുക്കത്തും ഉദുമ നാലാംവാതുക്കലിലുമാണു കാസർകോട് ധന്വന്തരി കേന്ദ്രവുമായിചേർന്നു പട്ടികജാതി വികസന വകുപ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ട്യൂഷൻ പദ്ധതി നടപ്പാക്കുന്നത്. 7000 രൂപ ഓണറേറിയം ലഭിക്കും. പട്ടികവിഭാഗത്തിലെ അധ്യാപക യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം 18ന് 10.30നു കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ.
മിനി ജോബ് ഡ്രൈവ് 16ന്
കാസർകോട് ∙ വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ 16ന് 10.30 മുതൽ മിനി ജോബ് ഡ്രൈവ് നടത്തും. പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസ് ലിമിറ്റഡിലെ ട്രെയ്നിങ് ആൻഡ് ഡവലപ്മെന്റ് മാനേജർ, റിലേഷൻഷിപ് മാനേജർ, സീനിയർ റിലേഷൻഷിപ് മാനേജർ, സീനിയർ റിലേഷൻഷിപ് എക്‌സിക്യൂട്ടീവ് തുടങ്ങി 28 ഒഴിവുകളിലേക്കാണ് അഭിമുഖം. പ്രായപരിധി 18-35. യോഗ്യത: എസ്എസ്എൽസി മുതൽ. 9207155700.
തീർഥസ്നാനം ഇന്ന്
പാണ്ടി ∙ നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ തീർഥസ്നാനം ഇന്ന്. രാവിലെ 8 മണിക്കു ക്ഷേത്രത്തിലെ പൂജകൾക്കു ശേഷം പൂജാരിയും ഭക്തരും ഗുഹാസ്നാനത്തിനു പുറപ്പെടും. ഉച്ചയ്ക്കു 12.30 നു മഹാപൂജയും തുടർന്നു അന്നദാനവും നടക്കും.
മസ്റ്ററിങ് ക്യാംപ്
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് താലൂക്കിൽ റേഷൻ കാർഡ് മഞ്ഞ, പിങ്ക് വിഭാഗത്തിലെ മസ്റ്ററിങ് നടത്താത്തവർക്ക് ഇന്ന് ഫെയ്സ് ആപ്പ് മസ്റ്ററിങ്ങിന് തൃക്കണ്ണാട് ത്രയംബക ക്ഷേത്ര പരിസരത്ത് 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ പ്രത്യേക ക്യാംപ് നടത്തും.