നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി
Mail This Article
പെരിയ ∙ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ച 5 പേരുടെ കുടുംബങ്ങൾക്ക് ഉത്തരമലബാർ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ഒരു ലക്ഷം രൂപ വീതം ധനസഹായം കൈമാറി.കണ്ണൂർ– കാസർകോട് ജില്ലകളിലെ തീയ സമുദായ ക്ഷേത്രങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും ഭരണ സമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച ധനസഹായം മന്ത്രി പി.എ.മുഹമ്മദ് റിയാസ് കൈമാറി.ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ അധ്യക്ഷത വഹിച്ചു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ മുഖ്യാതിഥിയായി.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ, എസ്എൻ ട്രസ്റ്റ് വിദ്യാഭ്യാസ സമിതി ചെയർമാൻ കേവീസ് ബാലകൃഷ്ണൻ, സമിതി സെക്രട്ടറി നാരായണൻ കൊളത്തൂർ, ട്രഷറർ കെ.വി.ശശിധരൻ എന്നിവർ പ്രസംഗിച്ചു.
‘ആചാര സ്ഥാനികരുടെ വേതന വർധനയുടെ കാര്യം വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും’
പെരിയ ∙ ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികരുടെ വേതന വർധനവിന്റെ കാര്യം വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരമലബാർ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ ഇക്കാര്യം മന്ത്രിയെ ധരിപ്പിച്ചിരുന്നു.