ADVERTISEMENT

പാക്കം∙   അന‌‌ധികൃതമായി  മണൽ കടത്തുന്നത്തിനിടെ  പൊലീസിനെകണ്ട് അമിത വേഗത്തിൽ ഓടിച്ച ടിപ്പർ ലോറി  വൈദ്യുതിത്തൂണും പീടികയുടെ മുൻ ഭാഗവും തകർത്ത ശേഷം മറിഞ്ഞു. ഡ്രൈവ‌റെ അ‌റസ്റ്റ് ചെയ്തു. പള്ളിക്കര കോട്ടക്കുന്ന്  മസ്തിഗൂഡെ സീനത്ത് മഹലിലെ  കെ.എം.മുഹമ്മദ് ഷരീഫ് (39) നെയാണ്  അപകട സ്ഥലത്ത് നിന്നു പിടികൂടിയത്. പാക്കം ഭാഗത്തു നിന്നും തൊട്ടി കിഴക്കേക്കര  റോഡിലൂടെ മണലുമായി വന്ന ലോറിയുടെ ഡ്രൈവർ  പൊലീസിനെ കണ്ടതോടെ  അമിതവേഗത്തിൽ  ഓടിച്ചു പോയതിനെ തുടർന്നായിരുന്നു അപകടമുണ്ടായത്. 

പള്ളിക്കര തൊട്ടി കിഴക്കേക്കര റോഡ് കവലയിലെ കല്ലിങ്കാൽ പോകുന്ന റോഡിനരികിലെ താത്രോം വീട് കൃഷ്ണന്റെ  3 ഷട്ടറോടു കൂടിയ കെട്ടിടത്തിന്റെ മുൻഭാഗം തകർത്താണു വാഹനം മറിഞ്ഞത്. കടയിൽ ഇടിക്കുന്നതിനു മുൻപ് റോഡുവക്കിലുണ്ടായിരുന്ന വൈദ്യുതിത്തൂണും തകർത്തിരുന്നു. ഇന്നലെ  രാവിലെയാണ് സംഭവം. ചിത്താരി പുഴയിൽനിന്നുള്ള മണലാണ്  ലോറിയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. നേരം പുലരുന്നതിനു മുൻപ് ക്രെയ്ൻ ഉപയോഗിച്ച്  സംഭവസ്ഥലത്ത് നിന്നു ലോറി മാറ്റുന്നതിനെ നാട്ടുകാർ  എതിർത്തു. ഇതേ തുടർന്ന്  ഉച്ചയ്ക്കു രണ്ട് മണിയോടെ വാഹനം ബേക്കൽ സ്റ്റേഷനിലേക്കു മാറ്റി.

English Summary:

Illegal sand mining led to a tipper lorry crash in Pakkam, Kerala after the driver attempted to evade police. The ensuing accident caused damage to an electric pole and a local shop, leading to the driver's arrest and protests from the community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com