കാഞ്ഞങ്ങാട് നഗരത്തിലെ അനധികൃത തെരുവുകച്ചവടം പൂർണമായി ഒഴിപ്പിച്ചു
Mail This Article
×
കാഞ്ഞങ്ങാട് ∙ നഗരത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന പെട്ടിക്കടകൾ പൂർണമായും നീക്കം ചെയ്തു. രണ്ടു ദിവസങ്ങളിലായാണ് നഗരസഭയുടെ നടപടിയുണ്ടായത്. ലൈസൻസ് ഉള്ള കടകളുടെ അനധികൃത നിർമാണവും പൊളിച്ചു നീക്കി. വഴിയോര കച്ചവടക്കാർ പ്രതിഷേധവുമായി എത്തിയെങ്കിലും ജീവനക്കാർ വക വച്ചില്ല. അതേ സമയം ലൈസൻസ് സ്വന്തമാക്കിയ ശേഷം വൻ തുക ദിവസ വാടകയ്ക്ക് പെട്ടിക്കടകൾ മറിച്ചു നൽകുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യം നഗരസഭ പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു.
English Summary:
Kanhangad Municipality Demolishes Unlicensed Shops: The Kanhangad municipality conducted a two-day demolition drive, removing all unlicensed shops and unauthorized constructions, despite protests from roadside vendors. Further investigation is demanded into allegations of licensed shop owners illegally subletting their spaces.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.