ADVERTISEMENT

നീലേശ്വരം ∙ നീലേശ്വരം കോട്ടപ്പുറത്തെ തേജസ്വിനിപ്പുഴയിൽ ഉള്ളിവടയും ഉരുളക്കിഴങ്ങ് ബജിയും കഴിച്ച് ഹൗസ്ബോട്ട് സഫാരി ആസ്വദിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കൽപനയും. ബേക്കലിനടുത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഏതാനും ദിവസമായി അവധിക്കാലം ചെലവഴിക്കുകയാണ് ഇരുവരും.

ബേക്കലിൽനിന്ന് ഇന്നലെ വൈകിട്ട് 4.30ന് ആണ് ഹൗസ്ബോട്ട് സഫാരിക്കായി സോറൻ ഭാര്യയ്ക്കൊപ്പം നീലേശ്വരം കോട്ടപ്പുറത്ത് എത്തിയത്. 2 മണിക്കൂർ ബോട്ടിൽ സഞ്ചരിച്ചു. റിസോർട്ടിൽനിന്ന് ചായയും പലഹാരങ്ങളും കൊണ്ടുവന്നിരുന്നെങ്കിലും സഫാരിക്കിടെ ഇരുവരും തിരഞ്ഞെടുത്തത് ബോട്ടിലെ അടുക്കളയിൽ തയാറാക്കിയ ചായയും ഉള്ളിവടയും. വൈകിട്ട് 6.30ന് യാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോൾ ഹൗസ്ബോട്ടിലെ ജീവനക്കാർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്തു.

English Summary:

Hemant Soren's Kerala Houseboat Safari: Jharkhand Chief Minister Hemant Soren and his wife enjoyed a scenic houseboat ride on the Thejaswini River in Neeleswaram, Kerala, concluding their relaxing vacation in the region. The couple's visit included a stay at a luxurious resort near Bekal and a memorable houseboat experience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com