ADVERTISEMENT

കാസർകോട് ∙ ക്രിസ്മസ്– പുതുവത്സര അവധിക്കാലം ആഘോഷമാക്കി ബേക്കൽ പാർക്കിൽ ജനത്തിരക്ക്. പുതിയതായി സജ്ജീകരിച്ച വിവിധ റൈഡുകളും സംഗീതനിശകളും കലാപരിപാടികളുമായി പുതുവത്സരത്തിന് വർണാഭമായി അണിങ്ങൊരുങ്ങിയാണ് ബേക്കൽ സന്ദർശകരെ കാത്തിരിക്കുന്നത്. ബീച്ച് പാർക്കിൽ ബീച്ച് കാർണിവൽ 31 വരെ നടക്കും. വൈവിധ്യവും വർണവും വിതറി ബേക്കൽ പാർക്കിൽ സ്ട്രീറ്റ് പെർഫോമൻസ്, പെറ്റ്ഷോ, അമ്യൂസ്മെന്റ് ഷോപ്പിങ് സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ് തുടങ്ങിയവ കാർണിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ട്രെയിനിന് താൽക്കാലിക ‌സ്റ്റോപ് 
∙ബേക്കൽ കാർണിവലിന്റെ ഭാഗമായി ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ ട്രെയിനുകൾക്ക് റെയിൽവേ താൽക്കാലിക സ്റ്റോപ് അനുവദിച്ചു. 30 വരെ മംഗളൂരു ഭാഗത്തേക്ക് 16159 താംബരം – മംഗളൂരു സെൻട്രൽ എഗ്‌മോർ എക്സ്പ്രസിന് വൈകിട്ട് 5.32നും 31വരെ 16650 നാഗർകോവിൽ ജംക്‌ഷൻ–മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസിന് രാത്രി 7.46നുമാണ് ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ് അനുവദിച്ചത്.

ബീച്ച് പാർക്കിലെ സംഗീത പരിപാടികൾ 
ഇന്ന് രാത്രി 8.00: മ്യൂസിക്കൽ നൈറ്റ്(ശ്രീലക്ഷമി,ശങ്കർദേവ്)
നാളെ രാത്രി 8.00; ഫിയസ്റ്റ നൈറ്റ്
27 ന് രാത്രി 8:00: ലൈവ് മ്യൂസിക്കൽ പെർഫോർമെൻസ്(കൗഷിക്) 
28ന് രാത്രി 8:00:ലൈവ് മ്യൂസിക്കൽ പെർഫോർമെൻസ്(ലക്ഷ്മി, ജയൻ)
29ന് രാത്രി 8.00: മ്യൂസിക്കൽ നൈറ്റ്സ്(മ്യൂസിക് ഡ്രോപ്സ്)
30ന് രാത്രി 8.00: മെലോ ഡാൻസ് നൈറ്റ്(ഫാത്തിമ ജഹാൻ,മെലോസിറ്റി മംഗളൂരു)
31ന് രാത്രി 8.00: മെഗാ ന്യൂഇയർ ഈവന്റ്,ലാന്റേൺ ഫെസ്റ്റ്(ലേഡി ഡിജെ, മിസ്രി ബാൻഡ്)

ഹോർത്തൂസ്; മാപ്പിളപ്പാട്ട് ചർച്ചാ സായാഹ്നം 27ന് 
മലയാള മനോരമ ഹോർത്തൂസ് സാഹിത്യോത്സവം ബേക്കൽ ബീച്ച് പാർക്കിലെ കാർണിവൽ വേദിയിൽ 27ന് വൈകിട്ട് 5.30 മുതൽ 7.30 വരെ നടക്കും. ‘മാപ്പിളപ്പാട്ടും ഉത്തര മലബാറും’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ മാപ്പിളപ്പാട്ട് നിരൂപകരായ ഫൈസൽ എളേറ്റിൽ, ഷരീഫ് കുരിക്കൾ എന്നിവർ പങ്കെടുക്കും. നേരത്തേ റജിസ്റ്റർ ചെയ്യുന്നവർക്ക് മാപ്പിളപ്പാട്ട് പാടാനുള്ള അവസരവും ഉണ്ടാവും. ഫോൺ: 8138901051

English Summary:

Bekal Park's New Year Carnival features exciting events and musical performances. Temporary train stops are available until December 31st, enhancing accessibility for visitors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com