ADVERTISEMENT

സർട്ടിഫിക്കറ്റുകൾ കൈമാറി: കാസർകോട്∙ ജില്ലാ പട്ടിക വർഗ വികസന ഓഫിസിന്റെ കോർപസ് ഫണ്ട് ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള വഴി നടത്തിയ എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് ട്രെയ്നിങ് പൂർത്തിയാക്കിയവർക്ക് കലക്ടർ കെ. ഇമ്പശേഖർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.   അസിസ്റ്റന്റ് ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ കെ.വി.രാഘവൻ, അസാപ് സോണൽ ഇൻചാർജ് ടി.അഭിജിത്ത്, അസാപ് സെന്റർ ഹെഡ് കെ ഷിജിത്ത്, സുമേഷ് എന്നിവർ പ്രസംഗിച്ചു.

സീനിയർ വോളി ചാംപ്യൻഷിപ് 
ചെറുവത്തൂർ∙ ജില്ലാ വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന സീനിയർ വോളിബോൾ ചാംപ്യൻഷിപ് 2025 ജനുവരി 10,11 തീയതികളിൽ വെള്ളരിക്കുണ്ട് പുന്നക്കുന്ന് എസ്എംസി ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കുന്ന ക്ലബ്ബുകൾ 28ന് മുൻപായി റജിസ്റ്റർ ചെയ്യണം. 9446246553, 9496404701.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com