ADVERTISEMENT

രാജപുരം∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ സോഫ്റ്റ് സ്കിൽ ആശയങ്ങള്‍ മാറ്റുരയ്ക്കുന്ന ഓൾ കേരള മാനേജ്മെന്റ് ഫെസ്റ്റ് – 2025 രാജപുരം കോളജിൽ ജനുവരി 3ന് നടക്കും. സ്വിസ് ഗ്ലോബൽ എജുക്കേഷൻ ഹോൾഡിങ്സ്, ജനീവ സ്കൂൾ ഓഫ് ഡിപ്ലോമസി എന്നിവയുടെ ഡയറക്ടറായ ഡോ. ആർ.രാകേഷ് കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും.

ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ് ക്വിസ്, ട്രഷർ ഹണ്ട് തുടങ്ങിയ ഇനങ്ങളിലായി 40,000 ത്തിലധികം രൂപയുടെ പ്രൈസ് മണിയോടൊപ്പം സർട്ടിഫിക്കറ്റും ലഭിക്കും. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലുള്ള പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിദ്യാർഥികളുടെ സോഫ്റ്റ് സ്കിൽ വർധിപ്പിക്കാനുള്ള അവസരമാണിതെന്ന് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് പറഞ്ഞു.

English Summary:

All Kerala Management Fest 2025 at Rajapuram College offers students a platform to showcase their management skills. This exciting competition includes various events and attractive cash prizes exceeding ₹40,000.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com