ADVERTISEMENT

വെള്ളരിക്കുണ്ട്∙ മരാമത്ത് റോഡരികിലും പഞ്ചായത്ത് റോഡരികിലും ദിവസങ്ങളോളം കൂട്ടിയിടുന്ന മരത്തടികൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി. വീതി കുറഞ്ഞ റോഡരികിൽ അലക്ഷ്യമായി മരത്തടികളും വിറകുകളും കൂട്ടിയിടുന്നതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും പറ്റാതെ  അപകടങ്ങൾ പതിവായി. 

രണ്ടാഴ്ചയോളം റോഡരികിൽ മരത്തടികൾ കുന്നുപോലെ കൂട്ടിയിടുന്നതിനെതിരെ അധികൃതർക്ക് പലതവണ പരാതി നൽകിയാലും നടപടി എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.ചിലപ്പോൾ റോഡിന്റെ രണ്ടുവശങ്ങളിലും മരത്തടികൾ കൂട്ടിയിടും. റോഡരികിൽ കാടുമൂടി കിടക്കുന്നതിനാൽ കഷ്ടിച്ച് ഒരു വാഹനത്തിന് തന്നെ കടന്നുപോകാൻ പ്രയാസപ്പെടുമ്പോൾ മരത്തടികൾ കൂട്ടിയിടുന്നത് എറെ ദുരിതമുണ്ടാക്കുകയാണ്.

English Summary:

Road accidents in Vellaricund are increasing due to hazardous timber piles. Unattended timber obstructing narrow roads, compounded by overgrown vegetation, creates dangerous conditions for drivers and pedestrians.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com