കാസർഗോഡ് ജില്ലയിൽ ഇന്ന് (31-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
രാജീവ് ഗാന്ധി യൂത്ത് അവാർഡിന് അപേക്ഷ ക്ഷണിച്ചു; പെരിയ ∙ പുല്ലൂർ പെരിയ പഞ്ചായത്ത് യുവഗ്രാമം പദ്ധതിയുടെ ഭാഗമായി മികച്ച യുവജന ക്ലബ്ബിനുള്ള രാജീവ് ഗാന്ധി യൂത്ത് അവാർഡിന് അപേക്ഷ ക്ഷണിച്ചു. പൊതുവായ പ്രവർത്തനങ്ങൾ, വേറിട്ട ആശയവും കാഴ്ചപ്പാടും, പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിലെ പങ്കാളിത്തം, വയോജന ശിശുക്ഷേമ പ്രവർത്തനങ്ങൾ, സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. 10,000 രൂപയും പ്രശംസാപത്രവും ഫലകവുമാണ് അവാർഡ്. അപേക്ഷകർ പ്രവർത്തന റിപ്പോർട്ട്, മിനുട്സ് കോപ്പി, വിഡിയോ, മറ്റു രേഖകൾ തയാറാക്കി ജനുവരി 10നകം പഞ്ചായത്ത് ഓഫിസിൽ നൽകണം.ഫോൺ: 9995493635
നിയമനം നടത്തും
കാസർകോട് ∙ ജില്ലാ പ്ലാനിങ് ഓഫിസിൽ 4 മാസത്തേക്കു കരാർ അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്ലസ്ടു പാസായി ഗവ.അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് 6 മാസത്തിൽ കുറയാത്ത ഡേറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ ജനുവരി 7ന് അകം ജില്ലാ പ്ലാനിങ് ഓഫിസിൽ നേരിട്ടോ തപാൽ മാർഗമോ നൽകണം.
മടിക്കൈ ∙ ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്‌സി വിഭാഗത്തിലെ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജനുവരി 3ന് 11നു രേഖകളുമായി അഭിമുഖത്തിനെത്തണം. 9496140010.
ബെള്ളൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ(ബോട്ടണി) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ. 9400916914.
ചെറുവത്തൂർ ∙ കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10ന് ഓഫിസിൽ നടക്കും. 9446521455.
കാസർകോട് ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പറെ നിയമിക്കുന്നു. അഭിമുഖം നാളെ 11.30നു സ്കൂളിൽ. ശാരീരികാരോഗ്യമുള്ള എസ്എസ്എൽസി യോഗ്യത ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
അധ്യാപക ഒഴിവ്
പരപ്പ∙ കനകപള്ളിത്തട്ട് ഗവ. എൽപി സ്കൂളിൽ എസ്ടി മലയാളം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 10.30ന് നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.
രാജീവ് ഗാന്ധി യൂത്ത് അവാർഡിന് അപേക്ഷ ക്ഷണിച്ചു
പുല്ലൂർ പെരിയ പഞ്ചായത്ത് യുവഗ്രാമം പദ്ധതിയുടെ ഭാഗമായി മികച്ച യുവജന ക്ലബ്ബിനുള്ള രാജീവ് ഗാന്ധി യൂത്ത് അവാർഡിന് അപേക്ഷ ക്ഷണിച്ചു. പൊതുവായ പ്രവർത്തനങ്ങൾ, വേറിട്ട ആശയവും കാഴ്ചപ്പാടും, പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിലെ പങ്കാളിത്തം, വയോജന ശിശുക്ഷേമ പ്രവർത്തനങ്ങൾ, സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. 10,000 രൂപയും പ്രശംസാപത്രവും ഫലകവുമാണ് അവാർഡ്. അപേക്ഷകർ പ്രവർത്തന റിപ്പോർട്ട്, മിനുട്സ് കോപ്പി, വിഡിയോ, മറ്റു രേഖകൾ തയാറാക്കി ജനുവരി 10നകം പഞ്ചായത്ത് ഓഫിസിൽ നൽകണം.ഫോൺ: 9995493635