ADVERTISEMENT

കരുനാഗപ്പള്ളി ∙ മാതാ അമൃതാനന്ദമയി മഠം 270 ശിഷ്യർക്ക് ബ്രഹ്മചര്യ, സന്യാസ ദീക്ഷകൾ നൽകി. ബ്രഹ്മചാരിണികളും, ബ്രഹ്മചാരികളുമായ ശിഷ്യർക്ക് സന്യാസ ദീക്ഷയും സേവക–സേവികമാർക്ക് ബ്രഹ്മചര്യ ദീക്ഷയുമാണ് നൽകിയത്.  മാതാ അമൃതാനന്ദമയി ആശ്രമത്തിൽ ഇന്നലെ രാവിലെ വൈദിക ചടങ്ങുകളോടെയാണ് ദീക്ഷ നൽകൽ ആരംഭിച്ചത്. മാതാ അമൃതാനന്ദമയിക്കൊപ്പം മുതിർന്ന സന്യാസി ശിഷ്യരും നേതൃത്വം നൽകി. ചടങ്ങിൽ ശിഷ്യർക്ക് പുതിയ ദീക്ഷാ നാമങ്ങൾ അമ്മ നൽകി. ഇരുനൂറോളം പേർക്ക് ബ്രഹ്മചര്യ ദീക്ഷയും അൻപതോളം പേർക്കു സന്യാസ ദീക്ഷയും നൽകി..

ഇതിൽ വിദേശത്തു നിന്നുള്ളവരും ഉണ്ട്. വർഷങ്ങൾ നീണ്ട ആധ്യാത്മിക പരിശീലനത്തിനു ശേഷമാണ് സന്യാസ ദീക്ഷ നൽകുന്നത്. 22 വർഷങ്ങൾക്കു ശേഷമാണ് മഠത്തിൽ ദീക്ഷ ചടങ്ങുകൾ നടന്നത്. 1989 ൽ സന്യാസദീക്ഷ ലഭിച്ച മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയാണ് അമൃതാനന്ദമയിയുടെ പ്രഥമ സന്യാസി ശിഷ്യൻ. കോവിഡ്–19 ബാധയുമായി ബന്ധപ്പെട്ട് ആശ്രമത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ ആശ്രമ അന്തേവാസികൾക്കു മാത്രം പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com