ADVERTISEMENT

അഞ്ചൽ ∙ ദിവസങ്ങളോളം പട്ടിണിക്കിട്ട ശേഷം തുറന്നു വിട്ട മൂർഖൻ പാമ്പ് ഉത്രയെ കടിക്കാതെ മാറിയെങ്കിലും തന്റെ കൈത്തഴക്കത്തിൽ പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കുകയായിരുന്നെന്നു പ്രതി ഭർത്താവ് സൂരജ് വനം വകുപ്പിനോട് ആവർത്തിച്ചു. ഉത്രയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ പാമ്പിനെ കൊണ്ടു കടിപ്പിച്ച രീതി സൂരജ് വിശദീകരിച്ചു.

ഉറക്കത്തിലായിരുന്ന ഉത്രയുടെ ദേഹത്തേക്കു മൂർഖനെ കുടഞ്ഞിട്ടെങ്കിലും കടിക്കാതിരുന്നതിനെത്തുടർന്ന് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് ഉത്രയുടെ കൈകൾ ചലിപ്പിച്ചു. അനങ്ങിയ കയ്യിൽ പാമ്പ് കൊത്തി. പാമ്പിനെ കൊന്നു കുഴിച്ചിട്ട സ്ഥലം, പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ബോട്ടിൽ ഒളിപ്പിച്ച കെട്ടിടം എന്നിവിടങ്ങളിൽ വനം വകുപ്പ് തെളിവെടുപ്പ് നടത്തി.

സൂരജിനെ കൊണ്ടുവന്നതറിഞ്ഞ് ഉത്രയുടെ വീടിനു മുന്നിൽ നാട്ടുകാർ കൂടിയതു പരിഭ്രാന്തിക്കിടയാക്കി. സൂരജിനെതിരെ കല്ലേറ് ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് ഹെൽമറ്റ് ധരിപ്പിച്ചാണു തെളിവെടുപ്പ് പൂർത്തിയാക്കിയത്. തോക്കേന്തിയ വനപാലകർ ഉൾപ്പെടെ 50 അംഗ സംഘമാണു സുരക്ഷ ഒരുക്കിയത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com