വാഹനപരിശോധനയ്ക്കിടെ ആക്രമണം: പ്രതി 13 വർഷത്തിനുശേഷം പിടിയിൽ
Mail This Article
×
ഓച്ചിറ∙13 വർഷത്തിനു മുൻപു വാഹന പരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. കൊടുമൺ അങ്ങാടിക്കൽ കൃഷ്ണവിലാസത്ത് രതീഷി (38) നെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.
2007-ൽ ദേശീയപാതയിൽ വവ്വാക്കാവ് ജംക്ഷനു സമീപത്താണു സംഭവം. എഎംവിഐ റജി വർഗീസിനെയാണ് ആക്രമിച്ചത്. സിഐ ആർ. പ്രകാശിന്റെ നേതൃത്വത്തിലാണു പിടികൂടിയത്. കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.