ADVERTISEMENT

പുനലൂർ ∙ മലയോര മേഖലയിലെ പ്രധാന സർക്കാർ ചികിത്സാ കേന്ദ്രമായ പുനലൂർ താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഹൃദ്രോഗ ബാധിതരായ അനേകം പേർ യഥാസമയം ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യത്തിനു വീണ്ടും ജീവൻ വയ്ക്കുന്നത്. ഈ ആതുരാലയത്തിന്റെ പദവി താലൂക്ക് ആശുപത്രി എന്നാണെങ്കിലും മോഡൽ ആശുപത്രി എന്ന നിലയിൽ ആരോഗ്യവകുപ്പ് നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്.

കാർഡിയോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിച്ചെങ്കിലും നിയമനം നടന്നിട്ടില്ല. ജനറൽ ആശുപത്രിക്ക് മുകളിൽ പദവിയുള്ള ആശുപത്രികളിൽ മാത്രം അനുവദിക്കുന്ന കാർഡിയോളജി വിഭാഗം ആ ചട്ടം മറികടന്നു സംസ്ഥാനത്ത് ഇവിടെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ കാർഡിയോളജിയും നെഫ്രോളജിയും അനുവദിച്ചപ്പോൾ ഈ വിഭാഗങ്ങളിലേക്കു നിയമിച്ചതു ജൂനിയർ കൺസൽറ്റന്റ് ഗ്രേഡിലുള്ള ഡോക്ടർമാരെയായിരുന്നു. ആകർഷകമായ ശമ്പളത്തോടെ കൺസൽറ്റന്റ് തസ്തികയിൽ നിയമനം നടത്തണമെന്നാണ് ആവശ്യം. ഇതിനു മന്ത്രിസഭാ യോഗ തീരുമാനം വേണമെന്നു താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com